കണ്ണൂരില്‍ വീടുകളില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവരുടെ എണ്ണം ആറായിരം കവിഞ്ഞു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 23.02.2020) കണ്ണൂര്‍ ജില്ലയില്‍ വീടുകളില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവരുടെ എണ്ണം 6000 ആയി ഉയര്‍ന്നു. വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് ഇതിനു പുറമെ 26 പേര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലും ഒമ്പതുപേര്‍ ജില്ലാ ആശുപത്രിയിലും 14 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇതുവരെയായി 154 സാമ്പിള്‍ പരിശോധന നടത്തിയതില്‍ ഏഴ് എണ്ണത്തിന്റെ ഫലം പോസിറ്റീവും 137 എണ്ണത്തിന്റെ ഫലം നെഗറ്റീവുമാണ്. പത്തെണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ജില്ലയിലും പുറത്തുമായി നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവായ എട്ടുപേര്‍ നിലവില്‍ ജില്ലയിലെ വിവിധ ആശുപത്രികളിലുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ 13 വിമാനങ്ങളിലായി എത്തിയ 1105 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയതായി ഡിഎംഒ അറിയിച്ചു. റെയില്‍വെ സ്റ്റേഷനുകളിലും മറ്റുമായി 2499 യാത്രക്കാരെ സ്‌ക്രീനിങ് വിധേയമാക്കി 12 പേരെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. 35 വീടുകളില്‍ ഐസോലേഷന്‍ നിര്‍ദേശം നല്‍കി. കിളിയന്തറ ചെക്ക് പോസ്റ്റിലൂടെ കടന്നുപോയ 311 വാഹനങ്ങളില്‍ എത്തിയ 1418 യാത്രക്കാരെ സ്‌ക്രീന്‍ ചെയ്തു. ഇരട്ടി ബസ് സ്റ്റാന്‍ഡില്‍ 44 പേരെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതായി ഡിഎംഒ ഡോ. നാരായണ നായ്ക് അറിയിച്ചു.

കണ്ണൂരില്‍ വീടുകളില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവരുടെ എണ്ണം ആറായിരം കവിഞ്ഞു

Keywords:  Kannur, News, Kerala, Health, House, COVID19, Home, Quarantine, Obsevation, Results, Covid 19; Over 6000 under home quarantine in Kannur
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia