കൊവിഡ് 19; കോഴിക്കോട് ചികിത്സയിലുള്ള ഒന്‍പത് പേരുടെയും ആരോഗ്യനില തൃപ്തികരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 29.03.2020) നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കൊവിഡ് രോഗബാധയുള്ള ഒന്‍പത് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. വീഡിയോ കോണ്‍ഫ്രന്‍സ് വഴി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഇക്കാര്യം അറിയിച്ചത്. ബീച്ച് ആശുപത്രിയില്‍ ഐസൊലേഷനില്‍ നിരീക്ഷണത്തിലുള്ള 19 പേരുടെയും പരിശോധന ഫലം വന്നു. അതെല്ലാം നെഗറ്റീവ് ആയത് ആശ്വാസകരമാണ്. ഡിസ്ചാര്‍ജ് ചെയ്ത ശേഷം അവരെ കര്‍ശനമായി വീടുകളില്‍ നിരീക്ഷിക്കും.

ജില്ലയില്‍ 75 കോവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ ആറ് സെന്ററുകള്‍ വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്കായി പ്രവര്‍ത്തനം തുടങ്ങി. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അവര്‍ക്ക് വേണ്ട പരിചരണം ചെയ്യുന്നുണ്ട്. 600 ഓളം പേരെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. അതില്‍ അഞ്ച് പേര്‍ കൊവിഡ് നിരീക്ഷണത്തിലാണ്.

കൊവിഡ് 19; കോഴിക്കോട് ചികിത്സയിലുള്ള ഒന്‍പത് പേരുടെയും ആരോഗ്യനില തൃപ്തികരം

Keywords:  Kozhikode, News, Kerala, Treatment, Health, COVID19, Press meet, District Collector, House, hospital, Covid 19; Nine patients treated were in good health in kozhikode
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia