മഹാരാഷ്ട്രയില്‍ മൂന്ന് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 13.04.2020) മഹാരാഷ്ട്രയില്‍ മൂന്ന് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പൂനെ, മുംബൈ എന്നിവിടങ്ങളിലെ നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെയിലെ റൂബി ഹാള്‍ ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരോടെ നേരിട്ട് ബന്ധം പുലര്‍ത്തിയിരുന്ന 36 നഴ്‌സുമാരെ ക്വാറന്റെന്‍ ചെയ്തു. നേരത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച മുംബൈയിലെ ഭാട്ടിയ ആശുപത്രിയില്‍ തിങ്കളാഴ്ച ഒരു മലയാളി നഴ്‌സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

പൂനെ ആശുപത്രിയിലെ നാല് നഴ്സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായുള്ള സമ്പര്‍ക്കം വഴിയാണ് ഇപ്പോള്‍ ഒരു നഴ്സിനും രോഗബാധ ഉണ്ടായതെന്നാണ് വിലയിരുത്തല്‍. 24 മണിക്കൂറിനിടെ 221 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 1982 ആയി. 22 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതില്‍ 16 പേരും മുംബൈയിലാണ്.

മഹാരാഷ്ട്രയില്‍ മൂന്ന് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Keywords:  Mumbai, News, National, COVID19, Nurse, Health, Trending, Pune, Mumbai, Health department, Covid 19; Malayali nurses test positive in Pune
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia