കൊവിഡ് 19; അഫ്ഗാനിസ്താന്‍, മലേഷ്യ, ഫിലിപ്പീന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 17.03.2020) കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്താന്‍, മലേഷ്യ, ഫിലിപ്പീന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തി. ഈ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 31 വരെയാണ് വിലക്ക്.

ചൈന, ഇറ്റലി, ഇറാന്‍, കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും രോഗബാധയെ തുടര്‍ന്ന് ഇന്ത്യ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസത്തെ സമ്പര്‍ക്കവിലക്കും ഏര്‍പ്പെടുത്തി.

കൊവിഡ് 19; അഫ്ഗാനിസ്താന്‍, മലേഷ്യ, ഫിലിപ്പീന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ

രാജ്യത്ത് ചൊവ്വാഴ്ച വരെ 125 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ആരോഗ്യമന്ത്രി രാജേഷ് ടോപ്പ് അടിയന്തിര ചര്‍ച്ച വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അതിനെതിരെ രാജ്യം ശക്തമായ നടപടികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. രാജ്യത്തെ സ്‌കൂളുകളും കോളജുകളും മറ്റു സ്ഥാപനങ്ങളും അടച്ചിട്ടു. പൊതു ചടങ്ങുകളും നിര്‍ത്തിവെച്ചു.

Keywords:  New Delhi, News, National, Health, Passengers, Covid 19, India, Prohibits, Travel, Afghanistan, Malaysia Philippines, Covid 19; India prohibits travel of passengers from Afghanistan, two other countries
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia