കൊവിഡ് 19; കനത്ത ജാഗ്രതയില്‍ ശ്രീചിത്ര ആശുപത്രി, കൂടുതല്‍ ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 16.03.2020) വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയില്‍ ശ്രീചിത്ര ആശുപത്രി. വൈറസ് ബാധ മുന്‍കരുതലിന്റെ ഭാഗമായാണ് കനത്ത ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. കൂടുതല്‍ ഡോക്ടര്‍മാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആറ് വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ വീടുകളില്‍ ആണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രിയില്‍ കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. മാര്‍ച്ച് ഒന്നിന് സ്‌പെയിനില്‍ നിന്ന് ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എല്ലാം നിരീക്ഷണത്തിലാണ്.

കൊവിഡ് 19; കനത്ത ജാഗ്രതയില്‍ ശ്രീചിത്ര ആശുപത്രി, കൂടുതല്‍ ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

Keywords:  Thiruvananthapuram, News, Kerala, Health, Doctor, Study, Covid 19; High alert in Sree Chitra Tirunal Institute for Medical Sciences & Technology
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia