കോവിഡ് വ്യാപനം; സംസ്ഥാനത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി വേണമെന്ന് മന്ത്രി കെ കെ ശൈലജ
Apr 17, 2021, 15:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 17.04.2021) കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനത്തിന്റെ സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. 5,80,880 ഡോസ് വാക്‌സിന്‍ മാത്രമാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളതെന്നും കൂടുതല്‍ വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് ലഭിച്ച വാക്‌സിന്‍ പാഴാകുകയോ നഷ്ടപ്പെടുകയോ ചെയ്യാതെ തന്നെ നല്‍കാന്‍ സാധിച്ചു. വാക്‌സിന്‍ സീറോ വേസ്റ്റേജിന്റെ കാര്യത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി കേരളത്തെ അഭിനന്ദിച്ചതായും കെ കെ ശൈലജ വ്യക്തമാക്കി. ടെസ്റ്റുകളുടെ എണ്ണം വീണ്ടും വര്‍ധിപ്പിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Keywords: Thiruvananthapuram, News, Kerala, COVID-19, Minister, Health Minister, Vaccine, Health, Covid 19; Health Minister says that another 50 lakh doses of vaccine are urgently needed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

