കൊറോണ ബാധിതനായി ദുബൈയില്‍ നിന്നെത്തിയ യുവാവിന്റെ സമ്പര്‍ക്ക വിവരപട്ടിക തയ്യാറാക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശ്ശേരി: (www.kvartha.com 13.03.2020) ദുബൈയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ അടിയന്തിര യോഗം ചേര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. നാരായണ്‍ നായ്ക്ക് സ്ഥിതിഗതികള്‍ വിശദീകരിച്ചു. കൊറോണ ബാധിച്ചുവെന്ന് പരിശോധനാ ഫലം വന്ന കണ്ണൂര്‍ സ്വദേശിയായ യുവാവിന്റെ റൂട്ട് മാപ്പ് തയാറാക്കാന്‍ കലക്ടര്‍ ടി വി സുഭാഷ് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

കൊറോണ ബാധിതനായി ദുബൈയില്‍ നിന്നെത്തിയ യുവാവിന്റെ സമ്പര്‍ക്ക വിവരപട്ടിക തയ്യാറാക്കും


കഴിഞ്ഞ മാര്‍ച്ചില്‍ അഞ്ചാം തീയ്യതി വെളുപ്പിന് സ്‌പൈസ്‌ജെറ്റിന് കരിപ്പൂര്‍ വിമാനതാവളത്തിലിറങ്ങി നാട്ടിലെത്തിയ യുവാവ് കടുത്ത പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഏഴു മുതല്‍ 12 വരെ പരിയാരത്തുള്ള കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കൊറോണ ബാധിത പ്രദേശങ്ങളില്‍ ദുബൈ ഇല്ലാത്തതിനാലും വൈറസ് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തതിനാലും ഇദ്ദേഹത്തോട് ഐസോലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുകയായിരുന്നു. ഏഴിന് പരിശോധനയ്ക്ക് അയച്ച രക്തസാമ്പിളിന്റെ പരിശോധനാ ഫലം ആലപ്പുഴ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വ്യാഴാഴ്ചയാണ് ലഭിച്ചത്.


പരിശോധനാ ഫലം പോസറ്റീവായതിനെ തുടര്‍ന്ന് അന്നു തന്നെ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗബാധിതന്‍ ആരൊക്കെയായാണ് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതനുസരിച്ചുള്ള റൂട്ട് മാപ്പാണ് തയ്യാറാക്കി വരുന്നത്. ഇതിനായി കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും ഡിഎംഒയും അടങ്ങിയിട്ടുള്ള ഒരു പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായി കലക്ടര്‍ അറിയിച്ചു. ഇതിനിടെ കണ്ണൂരില്‍ 170 പേര്‍ കൊറോണ രോഗബാധിതരെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാണ് ഇവര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.

കൊറോണ ബാധിതനായി ദുബൈയില്‍ നിന്നെത്തിയ യുവാവിന്റെ സമ്പര്‍ക്ക വിവരപട്ടിക തയ്യാറാക്കും

Keywords:  Thalassery, News, Kerala, Kannur Native, Health, District Collector, Covid 19, Covid 19 confirmed to Kannur native
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia