രാജ്യത്ത് ജാഗ്രത: 24 മണിക്കൂറിനിടെ 30,000ത്തോളം പുതിയ കോവിഡ് രോഗികള്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 15.07.2020) രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 29,429 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 9,36,181 ആയി. രോഗവ്യാപന നിരക്ക് ഈ രീതിയില്‍ തന്നെ മുന്നോട്ട് പോകുകയാണെങ്കില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ആകെ രോഗികളുടെ എണ്ണം 10 ലക്ഷം കടക്കും.

രാജ്യത്ത് 582 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു. ഇതുവരെ 24,309 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. 5,92,031 പേര്‍ ഇത് വരെ രോഗമുക്തരായെന്നാണ് സര്‍ക്കാര്‍ കണക്ക്. 3,19,840 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

രാജ്യത്ത് ജാഗ്രത: 24 മണിക്കൂറിനിടെ 30,000ത്തോളം പുതിയ കോവിഡ് രോഗികള്‍

Keywords:  New Delhi, News, National, COVID-19, Trending, Health, Patient, Treatment, Government, Death, Covid 19 cases nearing 10 lakh mark in India
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia