കോവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ രാജ്യം സുസജ്ജമെന്ന് കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്‍
Apr 16, 2021, 12:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 16.04.2021) കോവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ രാജ്യം സുസജ്ജമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. ഏക വെല്ലുവിളി കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ വെള്ളിയാഴ്ചയും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,185 പേരുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 15, 69,743 പേരാണ് ചികിത്സയിലുള്ളത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും പഞ്ചാബിലും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപ്രിച്ചു. ഡെല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം തുടരും.
Keywords: New Delhi, News, National, COVID-19, Health, Health Minister, Treatment, Country ready to face the second wave covid: Harsha Vardhan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

