ഡെല്‍ഹിയിലും തെലുങ്കാനയിലും കൊറോണ സ്ഥിരീകരിച്ചു; കരുതലോടെ ഇന്ത്യ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 02.03.2020) കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകം അതീവ ജാഗ്രതയില്‍ തുടരവെ ഇന്ത്യയില്‍ വീണ്ടും രോഗബാധ സ്ഥിരീകരിച്ചു. ഡെല്‍ഹിയിലും തെലുങ്കാനയിലും ഓരോ കേസുകളാണ് സ്ഥിരീകരിച്ചത്. ഡെല്‍ഹിയില്‍ കോറോണ ബാധിച്ച ആള്‍ ഇറ്റലിയില്‍ നിന്ന് യാത്ര ചെയ്ത് വന്നതാണ്. തെലങ്കാനയില്‍ ദുബൈയില്‍ നിന്നെത്തിയ ആള്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. രണ്ട് പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നേരത്തെ കേരളത്തില്‍ നാല് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ ചികിത്സയ്ക്ക് ശേഷം ഇവര്‍ പൂര്‍ണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. കേരളത്തില്‍ ആരും കൊവിഡ് 19 ബാധിച്ച് ചികിത്സയിലില്ല. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുള്‍പ്പടെ നിരവധിപ്പേര്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ട്. വെള്ളിയാഴ്ചയാണ് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടത്.

ഡെല്‍ഹിയിലും തെലുങ്കാനയിലും കൊറോണ സ്ഥിരീകരിച്ചു; കരുതലോടെ ഇന്ത്യ

കേരളത്തില്‍ കോറോണ ഭീതി ഒഴിഞ്ഞിട്ടുണ്ട്. അതേസമയം കൊറോണ മുക്തം എന്ന പ്രഖ്യാപനം നടത്തിയിട്ടില്ല. ലോകരാഷ്ട്രങ്ങളില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരും. കൊറോണ മുക്തം എന്ന പ്രഖ്യാപനം നടത്താത്തത് ഇത് കൊണ്ടാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു.

Keywords:  New Delhi, News, National, Health, Treatment, Health Minister, Coronavirus,  KK Shailaja, India, Telangana, Coronavirus; Two new cases confirmed in India
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia