ഗര്‍ഭിണിയായിരിക്കുമ്പോള്‍ മീന്‍ കഴിച്ചാല്‍ കുഞ്ഞിന് ആസ്മ ഉണ്ടാകില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 01.11.2017) മല്‍സ്യപ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. ഗര്‍ഭകാലത്ത് മല്‍സ്യമോ മീന്‍ ഓയിലോ കഴിച്ചാല്‍ കുഞ്ഞിന് ആസ്മ വരില്ലെന്ന് പഠന റിപോര്‍ട്ട്. യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ലോറിഡയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. രണ്ട് ഭാഗങ്ങളായി തിരിച്ചായിരുന്നു പഠനം. ഗര്‍ഭകാലത്തെ അവസാനത്തെ മൂന്ന് മാസത്തെ അമ്മമാരുടെ ഭക്ഷണരീതി പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് പഠനം നടന്നത്.

ആദ്യ പഠനത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുന്ന 346 ഗര്‍ഭിണികളേയും പ്ലാസബോ (രോഗിയുടെ തൃപ്തിക്കു വേണ്ടി നല്‍കുന്ന ഔഷധം) കഴിക്കുന്ന 349 ഗര്‍ഭിണികളേയും ഉള്‍പ്പെടുത്തി. രക്തത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡിന്റെ അളവനുസരിച്ച് മൂന്ന് ഗ്രൂപ്പുകളായി അവരെ തരം തിരിച്ചു. രക്തത്തിന്റെ അളവ് ഏറ്റവും കുറഞ്ഞവരില്‍ മീന്‍ എണ്ണയുടെ അളവ് കൂടുതലുള്ളതായി പഠനം കണ്ടെത്തി.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ മീന്‍ കഴിച്ചാല്‍ കുഞ്ഞിന് ആസ്മ ഉണ്ടാകില്ല

രണ്ടാമത്തെ പഠനം മീന്‍ എണ്ണ കഴിക്കുന്ന ഗര്‍ഭിണികളെ ഉള്‍പ്പെടുത്തിയായിരുന്നു. മീന്‍ എണ്ണ അടങ്ങിയ രക്തമുള്ള കുട്ടികളില്‍ 24 വയസ് വരെ ആസ്മ വരാനുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തി. ചെന്‍ ഹസിങ് ലിന്‍ ആണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The fish oil group took omega-3 fatty acids daily and the placebo group took olive oil daily. The "no oil" group was informed of the trial proposal and therefore could consume fish oil or fish during the third trimester if they chose to do so.

Keywords: Health, Fish
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia