കോളറ വ്യാപനം തടയാന്‍ ബംഗാളി ഭാഷയില്‍ തൊഴിലാളി ക്യാമ്പുകളില്‍ ബോധവല്‍ക്കരണ വീഡിയോ പ്രദര്‍ശനം
Jan 20, 2018, 10:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 20.01.2018) പുക്കാട്ടുപടിയില്‍ ബംഗാള്‍ സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളിക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ ബംഗാളി, ഹിന്ദി ഭാഷകളില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തി. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ താമസിക്കുന്ന മലയിടംതുരുത്ത്, പെരുമ്പാവൂര്‍, വേങ്ങൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തുവാന്‍ നവംബര്‍ 18 മുതല്‍ 23 വരെ ആരോഗ്യവകുപ്പിന്റെ 'കെയര്‍ ഓണ്‍ വീല്‍സ്' വാഹനം പര്യടനവും ആരംഭിച്ചു.
വാഹനപര്യടനം മലയിടംതുരുത്ത് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. അനിലാകുമാരി ഫ്ളാഗ് ഓഫ് ചെയ്തു. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും, സന്നദ്ധ പ്രവര്‍ത്തകരുമടങ്ങുന്ന സംഘം ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെത്തി ബംഗാളി ഭാഷയിലുള്ള ബോധവല്‍ക്കരണ വീഡിയോ പ്രദര്‍ശിപ്പിക്കുകയും ഹിന്ദിയിലും ബംഗാളിയിലും ബോധവല്‍ക്കരണ ക്ലാസ് എടുക്കുകയും ചെയ്തു.
വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും, കുടിവെള്ളം, ആഹാരം എന്നിവ ശുചിത്വത്തോടെയും സുരക്ഷിതമായും ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചുമാണ് ക്ലാസ്സുകള്‍ നടത്തിയത്. ബംഗാളി, ഹിന്ദി ഭാഷകളിലുള്ള ലഘുലേഘകളും വിതരണം ചെയ്തു. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. അനിലകുമാരി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിനോയ് വര്‍ഗീസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജി, ജെ എച്ച് ഐമാരായ ബെന്നി, സജിന്‍, ഹിലാല്‍, സലില്‍, ശ്രീറാം എന്നിവര്‍ നേതൃത്വം നല്‍കി. ആരോഗ്യവകുപ്പ്, ശുചിത്വ മിഷന്‍, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Health, Doctor, Cholera disease: Awareness campaign through Video by Bengali language in labor camp.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.