Uninterrupted Electricity | ആരോഗ്യ സംവിധാനങ്ങള്‍ക്ക് തടസമില്ലാതെ വൈദ്യുതി നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ആരോഗ്യ സംവിധാനങ്ങള്‍ക്ക് തടസമില്ലാതെ വൈദ്യുതി നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം. രാജ്യത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. സംസ്ഥാനങ്ങളോട് വേണ്ട മുന്‍കരുതലെടുക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്.

വരുന്ന മൂന്ന് നാല് ദിവസങ്ങളില്‍ രാജ്യത്ത് ഉഷ്ണ തരംഗം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ രോഗ നിയന്ത്രണ കേന്ദ്രവും അറിയിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.

Uninterrupted Electricity | ആരോഗ്യ സംവിധാനങ്ങള്‍ക്ക് തടസമില്ലാതെ വൈദ്യുതി നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം

അതേസമയം, ജാഗ്രതാ നിര്‍ദേശങ്ങള്‍ ജില്ലാതലത്തില്‍ ദിവസേന നല്‍കണമെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു. രാജ്യത്തെ ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട ദേശീയ പ്രവര്‍ത്തന പദ്ധതിയില്‍ കേന്ദ്രീകരിച്ചാണ് സംസ്ഥാനങ്ങള്‍ നടപടികള്‍ എടുക്കേണ്ടതെന്നും അത് ജില്ലാ തലത്തില്‍ എത്തിക്കണമെന്നും ആരോഗ്യ സെക്രടറി അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

Keywords:  New Delhi, News, National, Electricity, Health, Centre, States, Arrange, Uninterrupted, Electricity, Health facilities, Centre asks states to arrange uninterrupted electricity for health facilities.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia