ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 04.02.2021) കേരളത്തില്‍ കോവിഡ് സാഹചര്യം ആശങ്കാ ജനകമെന്നും രാജ്യത്ത് റിപോര്‍ട് ചെയ്യപ്പെടുന്ന 70 ശതമാനം കോവിഡ് കേസുകളും കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമാണെന്ന് കേന്ദ്ര സര്‍കാര്‍. ഇതില്‍ 44 ശതമാനം കേരളത്തില്‍ നിന്നാണ്. രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 1.8 ശതമാനമാണ്. കേരളത്തിലെ പോസിറ്റിവിറ്റി നിരക്ക് 11.2 ശതമാനമാണ്.
കഴിഞ്ഞ മൂന്ന് ആഴ്ചകളായി രാജ്യത്തെ 47 ജില്ലകളില്‍ പുതുതായി ഒരു കോവിഡ് കേസ് പോലും റിപോര്‍ട് ചെയ്യപ്പെട്ടിട്ടില്ല. 251 ജില്ലകളില്‍ മൂന്നാഴ്ചക്കിടെ ഒരു കോവിഡ് മരണവും ഉണ്ടായിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്ടീവ് കേസുകളുള്ളത് കേരളത്തിലാണ്. 69,365 ആണ് കേരളത്തിലെ ആക്ടീവ് കേസുകള്‍. 38,762 ആണ് മഹാരാഷ്ട്രയിലെ ആക്ടീവ് കേസുകള്‍. തൊട്ടുപ്പിന്നാലെ കര്‍ണാടകയാണ്. 5,934 ആണ് ഇവിടുത്തെ ആക്ടീവ് കേസുകള്‍.
Keywords: New Delhi, News, National, Central Government, COVID-19, Health, Central government says that Kerala's covid situation is serious
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

