കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ തന്നെ അവധിയില്‍ പ്രവേശിക്കാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 22.03.2020) കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി അമ്പതിന് മുകളില്‍ പ്രായമായ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ തന്നെ അവധിയില്‍ പ്രവേശിക്കാം. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രമേഹം, ശ്വാസകോശസംബന്ധവും വൃക്കസംബന്ധവുമായ അസുഖങ്ങള്‍, ജീവനുഭീഷണിയുള്ള മറ്റു രോഗങ്ങള്‍ തുടങ്ങിയവയുള്ള ജീവനക്കാര്‍ക്ക് ഏപ്രില്‍ നാലുവരെ അവധിയെടുക്കാം. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വയം സമ്പര്‍ക്കവിലക്ക് ആഗ്രഹിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും അവധി ലഭിക്കുന്ന തരത്തില്‍ നടപടികളില്‍ അയവുവരുത്താന്‍ തീരുമാനമായതായി മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 315 ആയി. ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ് ബാധയെ നേരിടാന്‍ ഒറ്റക്കെട്ടായി രാജ്യം. 14 മണിക്കൂര്‍ ജനതാ കര്‍ഫ്യൂവില്‍ രാജ്യം നിശ്ചലമാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം കര്‍ഫ്യൂവിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അടച്ചു. മിക്കയിടങ്ങളിലും റോഡ്- റെയില്‍ സര്‍വ്വീസുകള്‍ മുടങ്ങി. മുംബൈയില്‍ ഞായറാഴ്ച എട്ട് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ തന്നെ അവധിയില്‍ പ്രവേശിക്കാം

Keywords:  New Delhi, News, National, Medical leave, Covid 19, Central Government, Government-employees, Health, Central Government employees can go on leave without submitting medical certificate
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia