സംസ്ഥാനത്തെ ആദ്യ യുനാനി മെഡിക്കല്‍ കോളജിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 02.09.2015) കേരളത്തിലെ ആദ്യ യുനാനി മെഡിക്കല്‍ കോളജായ മര്‍കസ് യുനാനി മെഡിക്കല്‍ കോളജിന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു. ഈ വര്‍ഷം മുതല്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിക്കും.

സംസ്ഥാനത്തെ ആദ്യ യുനാനി മെഡിക്കല്‍ കോളജിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതിപ്രവേശനനടപടികള്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് യുനാനി മെഡിക്കല്‍ പഠനത്തിന് അന്യസംസ്ഥാനങ്ങളില്‍ പോകേണ്ട അവസ്ഥക്കാണ് ഇതോടെ മാറ്റം വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളവും ഗുജറാത്തും ഒഴികെയുള്ള സംസ്ഥാനങ്ങളിലായി നിലവില്‍ അമ്പതോളം യുനാനി മെഡിക്കല്‍ കോളജുകളുണ്ട്. കൈതപ്പൊയിലില്‍ നിര്‍മാണം പുരോഗമിക്കുന്ന മര്‍കസ് നോളജ് സിറ്റി പദ്ധതിയുടെ ഭാഗമായാണ് യുനാനി മെഡിക്കല്‍ കോളജ് വരുന്നത്.

കഴിഞ്ഞ ഡിസംബറില്‍ നോളജ് സിറ്റിയില്‍ യുനാനി മെഡിക്കല്‍ കോളജിന്റെ പ്രഥമ ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ നിര്‍വഹിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ മര്‍കസ് ഡയറക്ടര്‍ ഡോ. എം എ എച്ച് അസ്ഹരി, നോളജ് സിറ്റി സിഇഒ ഡോ. അബ്ദുസ്സലാം, യുനാനി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഹാറൂണ്‍ റഷീദ് മന്‍സൂരി, ഇ വി അബ്ദുറഹ്മാന്‍, എം കെ ശൗക്കത്ത് അലി, എന്നിവര്‍ പങ്കെടുത്തു.


Keywords : Health, Hospital, Kanthapuram A.P. Aboobaker Musliyar, Central Government, Permission. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia