അര്‍ബുദ ആധിക്യത്തിന് കാരണം പാശ്ചാത്യ ജീവിത ശൈലിയും ഭക്ഷണരീതിയും: ഡോ. വി.പി ഗംഗാധരന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൊടുപുഴ: (www.kvartha.com 14/06/2015) പാശ്ചാത്യ ജീവിത ശൈലിയും ഭക്ഷണരീതിയും അനുകരിച്ചതാണ് കേരളത്തില്‍ അര്‍ബുദരോഗം വര്‍ദ്ധിക്കുവാന്‍ കാരണമെന്ന് ക്യാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന്‍ അഭിപ്രായപ്പെട്ടു. നെയ്യശ്ശേരിയില്‍ നടന്ന ക്യാന്‍സര്‍ ബോധവത്ക്കരണ ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുകവലിയാണ് ക്യാന്‍സറിന് പ്രധാന കാരണം. സ്വയം വലിക്കുന്നതും അന്യര്‍ വലിക്കുന്നതിന്റെ പുക ശ്വസിക്കുന്നതും ശ്വാസകോശ ക്യാന്‍സറിന് കാരണമാകുന്നുണ്ട്. നിലവില്‍ പുകവലിക്കുന്നവര്‍ അത് നിര്‍ത്തിയാല്‍ രോഗം വരാതെ സൂക്ഷിക്കുവാനാകും. സ്തനാര്‍ബുദവും വര്‍ദ്ധിച്ചുവരികയാണ്. ആരംഭത്തിലെ കണ്ടുപിടിച്ചാല്‍ സ്തനാര്‍ബുദം ഭേദപ്പെടുത്തുവാനാകുമെന്നും ഡോക്ടര്‍ ഗംഗാധരന്‍ പറഞ്ഞു.

തുടക്കത്തില്‍ രോഗം കണ്ടുപിടിച്ചാല്‍ ചികിത്സിച്ച് ഭേദമാക്കാവുന്ന രീതിയില്‍ വൈദ്യശാസ്ത്രം വളര്‍ന്നിട്ടുണ്ട്. അജ്ഞത കൊണ്ടും ഭയം കൊണ്ടും പലപ്പോഴും യഥാസമയം പരിശോധന നടത്തുകയോ ചികിത്സ തേടുകയോ ചെയ്യാത്തതാണ് പ്രശ്‌നമാകുന്നത്. ഫാസ്റ്റ് ഫുഡ് സംസ്‌കാരം ഒഴിവാക്കി പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി. നെയ്യശ്ശേരിയില്‍ സ്‌നേഹതീരം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ക്യാന്‍സര്‍ ബോധവത്ക്കരണ ക്ലാസ്സും പരിശോധനയും നടത്തിയത്.

അര്‍ബുദ ആധിക്യത്തിന് കാരണം പാശ്ചാത്യ ജീവിത ശൈലിയും ഭക്ഷണരീതിയും: ഡോ. വി.പി ഗംഗാധരന്‍

അമേരിക്കയിലെ ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരി ഫാ.ജോസഫ് ചെറിയാന്‍ കോയിക്കക്കുടി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യു എടനയ്ക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ.ജെയിംസ് വരാരപ്പിള്ളി, അസോസിയേഷന്‍ സെക്രട്ടറി ഡൊമിനി മേമഠത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ ഭാരവാഹികളായ ജിസ്മി മാത്യു ആക്കാന്തിരിയില്‍, ജോസ്‌പോള്‍ അടപ്പൂര്, കെ. സി മാത്യു കുന്നുംപുറത്ത്, റോജന്‍ മുണ്ടയ്ക്കല്‍, ദിവാകരന്‍ ചോലിക്കര, ജോര്‍ജ്ജ് ആക്കാന്തിരിയില്‍, ജെസി ജോയി അറയ്ക്കല്‍ നേതൃത്വം നല്‍കി.


Keywords :  Thodupuzha, Idukki, Kerala, Cancer, Health, Treatment, Food, Dr.  VP Gangadharan. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia