Beauty Tip | ചർമത്തിന്റെ ഭംഗി കുറഞ്ഞ് പ്രായം തോന്നിക്കാറുണ്ടോ? തിളക്കം നൽകാൻ ഇവ കഴിച്ചാൽ മതി!

 
Youthful Skin

Image Credit: Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

* നെല്ലിക്ക, ഡാർക്ക് ചോക്ലേറ്റ്, സൂര്യകാന്തി വിത്തുകൾ ചർമ്മത്തിന് നല്ലത്
* ഭക്ഷണത്തിലൂടെ ചർമ്മത്തെ യുവത്വം നിലനിർത്താം
* സമ്മർദം കുറയ്ക്കുന്നതും പ്രധാനമാണ്

കൊച്ചി: (KVARTHA) മുഖ സൗന്ദര്യത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കുന്നൊരു കാലഘട്ടമാണിത്. വലിയ രീതിയിൽ തന്നെ സൗന്ദര്യത്തിനായി (Beauty)  സമയവും (Time)  പണവും (Money) ചിലവഴിക്കുന്നവരാണ് ഇന്ന് കൂടുതൽപേരും. പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ചർമത്തിന് (Skin) പ്രായം (Age) തോന്നിക്കുന്നത്. അതിനായി കെമിക്കലുകൾ (Chemical’s) അടങ്ങിയ ക്രീമുകൾ (Cream) വാരി തേക്കുന്നവരും കുറവല്ല. 

Aster mims 04/11/2022

അത്തരം പ്രവർത്തനങ്ങൾ കൂടുതൽ അപകട അവസ്ഥയിലേക്ക് എത്തിക്കുന്നതാണ്. എന്നാൽ പ്രകൃതി നൽകുന്ന ഏറ്റവും മികച്ച സൗന്ദര്യ രഹസ്യം നമ്മുടെ ഭക്ഷണത്തിലാണെന്ന് നിങ്ങൾക്കറിയാമോ? ചില ഭക്ഷണങ്ങൾ ചർമ്മത്തിന് യൗവനം പകരുകയും പ്രായത്തെ തടയുകയും ചെയ്യുന്നു.

ചർമ്മത്തിന് യൗവനം പകരുന്ന ഭക്ഷണങ്ങൾ

* നെല്ലിക്ക 

ഔഷധ ഗുണങ്ങൾ ഏറെയുള്ള നെല്ലിക്ക ചർമ്മ സംരക്ഷണത്തിന് ഏറ്റവും ഗുണകരമായ ഒന്നാണ്. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയിലെ വിറ്റാമിൻ സിയും ചർമ്മം ചെറുപ്പമാക്കാൻ സഹായിക്കും.

* ഡാര്‍ക്ക് ചോക്ലേറ്റ് 

ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന ഡാർക്ക് ചോക്ലേറ്റ് ചർമ്മത്തെ സംരക്ഷിക്കുന്നു.

* സൂര്യകാന്തി വിത്തുകള്‍ 

വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്ന സൂര്യകാന്തി വിത്തുകൾ ചർമ്മത്തിന് തിളക്കം നൽകുന്നു.

* മഞ്ഞൾ 

ആന്‍റി ഓക്സിഡന്‍റ്കൾ ധാരാളമുള്ള മഞ്ഞൾ ചർമ്മ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മ സംരക്ഷണത്തിന് വളരെ ഉപകാരപ്രദമാണ്.

* മുട്ട 

നിറയെ ആരോഗ്യ ഗുണങ്ങളുള്ള മുട്ടയും ചർമ്മത്തിന് നല്ലതാണ്. ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം ചർമ്മം ചെറുപ്പമാക്കാനും, മുട്ടയിലെ പ്രോടീനുകളും വിറ്റാമിനും സഹായിക്കും.

* ബെറിപ്പഴങ്ങള്‍ 

ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയായ ബെറിപ്പഴങ്ങള്‍ കഴിക്കുന്നതും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. 

* അവക്കാഡോ 

ചർമ്മത്തിലെ ചുളിവുകൾ അകറ്റി ചർമ്മം ചെറുപ്പമാക്കാൻ അവക്കാഡോ  സഹായിക്കും. ഇതിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുണ്ട്. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിൻ ഇയും ഇതിൽ ധാരാളമുണ്ട്. ഇതെല്ലാം ചർമ്മരോഗ്യത്തിന് വളരെ നല്ലതാണ്. 

* മധുരക്കിഴങ്ങ്

വിറ്റാമിൻ എ യും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ മധുരക്കിഴങ്ങ് ചർമ്മത്തിന് തിളക്കം നൽകുന്നു.

യൗവനം നിലനിർത്തുന്നതിനുള്ള മറ്റ് മാർഗങ്ങൾ

* ധാരാളം വെള്ളം കുടിക്കുക: വെള്ളം ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുകയും ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു.
* ആരോഗ്യകരമായ എണ്ണകൾ ഉപയോഗിക്കുക: ഒലിവ് ഓയിൽ, അവോക്കാഡോ ഓയിൽ എന്നിവ ചർമ്മത്തിന് നല്ലതാണ്.
* സമ്മർദ്ദം കുറയ്ക്കുക: യോഗ, മെഡിറ്റേഷൻ എന്നിവ ചെയ്ത് സമ്മർദ്ദം കുറയ്ക്കാം.
* പുകവലി ഒഴിവാക്കുക: പുകവലി ചർമ്മത്തെ നശിപ്പിക്കുന്ന ഒരു ശീലമാണ്.
* ആവശ്യത്തിന് ഉറക്കം: മതിയായ ഉറക്കം ചർമ്മത്തിന്റെ പുനരുദ്ധാരണത്തിന് അത്യാവശ്യമാണ്.

ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയാൽ നിങ്ങൾക്ക് യുവത്വം നിലനിർത്താനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. എന്നാൽ ഏതെങ്കിലും ഗുരുതരമായ ചർമ്മ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia