ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: ജില്ലയില്‍ ജില്ലയില്‍ ശീതളപാനീയങ്ങളില്‍ ഐസ് പൊടിച്ചിടുന്നതിന് വിലക്ക്. മല്‍സ്യങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന വലിയ ഐസ് കട്ടകള്‍ ശീതളപാനീയങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പച്ച മല്‍സ്യങ്ങള്‍ സൂക്ഷിക്കാന്‍ മാത്രം അനുവദിച്ചിട്ടുള്ള ഐസ് കട്ടകളാണ് മിക്ക ശീതള പാനീയ കടകളിലും ഉപയോഗിക്കുന്നത്. ശുദ്ധജലം ഉപയോഗിക്കാതെ നിര്‍മിക്കുന്ന ഇവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നടപടി. ഇത്തരം ഐസ് കട്ടകളുടെ ശുദ്ധത പരിശോധിക്കാന്‍ കഴിയില്ല. അതു കൊണ്ടു തന്നെ ജില്ലയില്‍ ഇനി ഇത്തരം ഐസ് കട്ടകള്‍ ഉപയോഗിച്ച് ശീതളപാനീയങ്ങള്‍ തയാറാക്കരുതെന്നാണ് നിര്‍ദേശം.
ഇവ ഉപയോഗിക്കുന്നതു മൂലം മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങള്‍ പടരാനുള്ള സാധ്യത ഏറെയാണ്. ശുദ്ധജലം ഉപയോഗിച്ച് സ്വന്തം ഫ്രിഡ്ജില്‍ തയാറാക്കുന്ന ഐസ് കട്ടകള്‍ മാത്രമേ ഇനി ഉപയോഗിക്കാവൂ എന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

English Summery
Ban to ice in juice in Kozhikode
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.