Availability Of Medicines | കര്‍ശനമായ ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മരുന്നുകളുടെ ലഭ്യത കുറയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് മരുന്നുകളുടെ ലഭ്യത വരും ദിവസങ്ങളില്‍ കുറഞ്ഞേക്കുമെന്ന് റിപോര്‍ട്. കര്‍ശനമായ ടെന്‍ഡര്‍ മാനദണ്ഡങ്ങളാണ് മരുന്ന് വിതരണം വൈകിപ്പിക്കുന്നത്. മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്പത്തിക വര്‍ഷത്തെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേരള മെഡികല്‍ സര്‍വീസസ് കോര്‍പറേഷന് കഴിഞ്ഞിട്ടില്ല.
Aster mims 04/11/2022

നിലവില്‍ 50 കോടി വിറ്റുവരവുള്ള കമ്പനികള്‍ക്ക് മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അവസരം. ഇതോടെ ചെറിയ കമ്പനികള്‍ക്ക് അവസരം നഷ്ടമായി. വന്‍കിടക്കാര്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചതോടെ അന്തിമ ടെന്‍ഡര്‍ വൈകുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ടെന്‍ഡര്‍ നിരക്ക് അന്തിമമാക്കിയത്. കരാര്‍ ഒപ്പുവച്ച് പണം കെട്ടിവച്ച ശേഷമാകും പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുക. ഈ നടപടികള്‍ പൂര്‍ത്തിയാകാന്‍ ഒരുമാസത്തോളം സമയം വേണ്ടിവരുമെന്നിരിക്കെയാണ് ഇക്കാലയളവില്‍ മരുന്ന് ക്ഷാമം രൂക്ഷമാവുക.

Availability Of Medicines | കര്‍ശനമായ ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മരുന്നുകളുടെ ലഭ്യത കുറയും

അതേസമയം, പല ഇടങ്ങളിലും അവശ്യ മരുന്നുകള്‍ കിട്ടാനില്ലെന്ന പരാതി വ്യാപകമാണ്. മരുന്ന് ക്ഷാമം മുന്നില്‍ കണ്ട് ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഒന്നിച്ച് വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്.

Keywords:  Thiruvananthapuram, News, Kerala, Health, Availability, Busines, Medicines, Decrease, Availability of medicines may decrease in coming days.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia