സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ രോഗ ഉറവിടം കണ്ടെത്താനായില്ല; ആശങ്കയോടെ തലസ്ഥാനം
Jun 20, 2020, 09:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.06.2020) തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച 52കാരനായ ഓട്ടോ ഡ്രൈവറുടെ രോഗ ഉറവിടം കണ്ടെത്താനായില്ല. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടിക രേഖപ്പെടുത്തുന്നത് ശ്രമകരമാകുമെന്നാണ് സൂചന. ഓട്ടോ ഡ്രൈവര്‍ ജില്ലയില്‍ വ്യാപകമായി യാത്ര ചെയ്യുകയും നിരവധി പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്.
ആരില്‍ നിന്ന് രോഗം പകര്‍ന്നെന്നും വ്യക്തമല്ല. ഇതോടെ മണക്കാട് പ്രദേശത്തെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഓട്ടോ ഡ്രൈവറിന്റെ ഭാര്യക്കും മകള്‍ക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു മകള്‍ക്കും രോഗലക്ഷണങ്ങള്‍ ഉളളതായാണ് റിപ്പോര്‍ട്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

