ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ സ്ത്രീ സാധാരണ ജീവിതത്തിലേക്ക്; അന്ന് 300 കിലോ, ഇന്ന് 86 കിലോ ആയി കുറഞ്ഞു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുബൈ: (www.kvartha.com 10.05.2019) ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ യുവതിയായിരുന്നു 42കാരിയായ അമിത രജാനി. അന്ന് 300 കിലോ ഭാരമായിരുന്നു. നാല് വര്‍ഷം കൊണ്ട് 86 കിലോ ആയി കുറഞ്ഞു. അമിതയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് മുംബൈ ലീലാവതി ആശുപത്രിയിലെ ഡോ. ശശാങ്ക് ഷായാണ്. മഹാരാഷ്ട്രയിലെ വസായ് സ്വദേശിയായ അമിത ജനിക്കുമ്പോള്‍ തൂക്കം സാധാരണ കുട്ടികളെപ്പോലെ മൂന്നു കിലോയായിരുന്നു.

അമിത വളരുംതോറും അവരുടെ ഭാരവും കൂടി കൂടി വന്നു. ശരീരഭാരം കൂടിയപ്പോള്‍ നിരവധി അസുഖങ്ങളും പിടികൂടി. ഇരിക്കാനും നടക്കാനും പ്രയാസം, ആരുടെയെങ്കിലും സഹായമില്ലാതെ അമിതയ്ക്ക് നടക്കാന്‍ പോലും പ്രയാസമായിരുന്നു. ശ്വസതടസ്സം കൂടിവന്നതോടെ ഓക്‌സിജന്‍ എപ്പോഴും വേണമെന്നായി. 2007 മുതല്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പോലുമെത്തി. തുടര്‍ന്നുള്ള എട്ട് വര്‍ഷത്തോളം അമിത കിടപ്പിലായി.

ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ സ്ത്രീ സാധാരണ ജീവിതത്തിലേക്ക്; അന്ന് 300 കിലോ, ഇന്ന് 86 കിലോ ആയി കുറഞ്ഞു

ശസ്ത്രക്രിയ ചെയ്ത് അമിതിന്റെ ശരീരഭാരം കുറയ്ക്കണമെന്ന് തീരുമാനത്തിലെത്തി. അമിതയ്ക്ക് ആശുപത്രിയില്‍ പ്രത്യേകം കിടക്ക ഒരുക്കിയിരുന്നു. രണ്ട് ഘട്ടങ്ങളായാണ് ശസ്ത്രക്രിയ നടത്തിയത്. 2015ല്‍ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം പരസഹായമില്ലാതെ അമിത നടക്കാന്‍ തുടങ്ങി.

ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ സ്ത്രീ സാധാരണ ജീവിതത്തിലേക്ക്; അന്ന് 300 കിലോ, ഇന്ന് 86 കിലോ ആയി കുറഞ്ഞു

2017-ലെ രണ്ടാം ശസ്ത്രക്രിയയ്ക്ക് ശേഷം 140 കിലോ കൂടി കുറഞ്ഞു. ഇപ്പോള്‍ ഇവര്‍ സാധാരണ ജീവിതത്തിലേക്ക് എത്തിക്കഴിഞ്ഞു. സാധാരണ ആളുകളെ പോലെ തന്നെ നടക്കാനും ഇരിക്കാനും എല്ലാ ജോലിയും ചെയ്യാനാകുന്നുവെന്ന് അമിത പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Asia’s heaviest woman sheds 214kg in four years, Mumbai, News, National, Health, Doctor, Treatment, Health & Fitness.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia