'കുഷ്ഠരോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാം; ലക്ഷണങ്ങള്‍ അവഗണിക്കരുത്'
 

 
Leprosy can be completely cured with treatment; Minister Veena George emphasizes early detection
Watermark

Photo Credit: PRO, Health Minister

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ സൗജന്യമാണ്.
● 2024-25 ൽ 368 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു; 521 പേർ ചികിത്സയിൽ.
● തൊലിപ്പുറത്തെ നിറവ്യത്യാസം, സ്പർശനശേഷി കുറഞ്ഞ പാടുകൾ എന്നിവ ശ്രദ്ധിക്കണം.
● കേരളത്തിലെ ശിശുമരണ നിരക്ക് അമേരിക്കയേക്കാൾ കുറവെന്ന് മന്ത്രി.
● സംസ്ഥാനത്ത് സ്കൂൾ ഹെൽത്ത് പരിപാടി ഉടൻ നടപ്പിലാക്കും.

തിരുവനന്തപുരം: (KVARTHA) കൃത്യമായ ചികിത്സയിലൂടെ കുഷ്ഠരോഗം പൂര്‍ണമായും ഭേദമാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശ്വമേധം 7.0 കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഒരു വര്‍ഷത്തെ ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കാവുന്നതാണെന്നും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണെന്നും മന്ത്രി അറിയിച്ചു.

Aster mims 04/11/2022

രോഗനിര്‍ണയവും ചികിത്സയും

ആരംഭത്തിലേ ചികിത്സിച്ചാല്‍ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങള്‍ തടയുന്നതിനും രോഗ പകര്‍ച്ച ഒഴിവാക്കുന്നതിനും സാധിക്കും. 2024-25 കാലയളവില്‍ സംസ്ഥാനത്ത് 368 ആളുകളില്‍ പുതിയതായി കുഷ്ഠരോഗം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 521 രോഗികള്‍ ചികിത്സയിലുണ്ട്. സമൂഹത്തില്‍ ആരിലെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരംഭത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്നതാണ് അശ്വമേധം പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

Leprosy can be completely cured with treatment; Minister Veena George emphasizes early detection

രോഗലക്ഷണങ്ങള്‍

സാധാരണയായി തൊലിപ്പുറമേയുള്ള നിറവ്യത്യാസങ്ങളാണ് കുഷ്ഠരോഗത്തിന്റെ ആദ്യ ലക്ഷണമായി കാണുന്നത്. ചുണങ്ങുപോലെ നിറം മങ്ങിയതോ, ചുവന്നതോ, ചെമ്പ് നിറത്തിലുള്ളതോ ആയ സ്പര്‍ശനക്ഷമത കുറഞ്ഞ പാടുകള്‍ ശ്രദ്ധിക്കണം. ചൂട്, തണുപ്പ്, വേദന എന്നിവയ്ക്കുള്ള സംവേദനക്ഷമതയും ഇത്തരം ഭാഗങ്ങളില്‍ നഷ്ടപ്പെടും. കുഷ്ഠരോഗം ബാഹ്യ നാഡികളെ ബാധിക്കുമ്പോള്‍ നാഡികള്‍ക്ക് തടിപ്പ്, കൈകാല്‍ തരിപ്പ്, ബലക്കുറവ്, വേദന, ഉണങ്ങാത്ത വ്രണങ്ങള്‍ എന്നിവയും ഉണ്ടാകാം. ബാഹ്യകര്‍ണത്തിലും മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും തടിപ്പുകള്‍ പ്രത്യക്ഷപ്പെടാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ ആരോഗ്യനേട്ടങ്ങള്‍

കേരളത്തിലെ ആരോഗ്യ സൂചികകള്‍ ഏറ്റവും മികച്ചതാണെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും അധികം ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള സംസ്ഥാനമാണ് കേരളം. കൂടാതെ, ഏറ്റവും കുറവ് മാതൃ ശിശു മരണനിരക്കുള്ള സംസ്ഥാനവും കേരളമാണ്. ശിശുമരണ നിരക്ക് അമേരിക്കയേക്കാള്‍ കുറവാണ് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. കേരളത്തിലെ ആരോഗ്യ, സാമൂഹിക സംവിധാനങ്ങള്‍ ഏറ്റവും മികച്ചതായതാണ് ഇതിന്റെ കാരണങ്ങളിലൊന്ന്. ഡോക്ടര്‍-രോഗി അനുപാതം ഏറ്റവും മികച്ചതും കേരളത്തിലാണ്.

സ്‌കൂള്‍ ഹെല്‍ത്ത് പരിപാടി

സംസ്ഥാനത്ത് സ്‌കൂള്‍ ഹെല്‍ത്ത് പരിപാടി ഉടന്‍ നടപ്പിലാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. നമ്മള്‍ എത്ര നാള്‍ ജീവിച്ചാലും ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയണം. കുട്ടികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കി ശാരീരികവും മാനസികവുമായ സമഗ്രമായ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത്ത കെ.പി., ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, സ്റ്റേറ്റ് ലെപ്രസി ഓഫീസര്‍ ഡോ. മണികണ്ഠന്‍ ജെ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനോജ്, കോട്ടണ്‍ഹില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗ്രീഷ്മ വി, ഹെഡ്മിസ്ട്രസ് ഗീത ജീ, എസ്എംസി ചെയര്‍മാന്‍ ബ്രിജിത്ത്‌ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തിലെ ആരോഗ്യരംഗത്ത് വീണ്ടും നേട്ടം കുറിക്കുന്ന വാർത്ത ഷെയർ ചെയ്യൂ.

Article Summary: Ashwamedham 7.0 leprosy detection campaign launched by Health Minister Veena George.

#Ashwamedham #LeprosyFreeKerala #VeenaGeorge #HealthKerala #PublicHealth #Trivandrum

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia