സിക വൈറസ്; കേരളത്തില്‍ നിന്നുള്ള യാത്രികര്‍ക്ക് പരിശോധന ശക്തമാക്കി തമിഴ്‌നാട്, ജാഗ്രതാ നിര്‍ദേശവുമായി കര്‍ണാടക
Jul 11, 2021, 12:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 11.07.2021) സിക വൈറസ് കേരളത്തില്‍ റിപോര്‍ട് ചെയ്തതോടെ ജാഗ്രതയില്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയും. അതിര്‍ത്തികളില്‍ കേരളത്തില്‍ നിന്നുള്ള യാത്രികര്‍ക്ക് തമിഴ്‌നാട് പരിശോധന ശക്തമാക്കി. വാളയാര്‍, മീനാക്ഷിപുരം അടക്കം ചെക്ക് പോസ്റ്റുകളിലും 14 സ്ഥലങ്ങളിലുമാണ് നിരീക്ഷണം ശക്തമാക്കിയത്.
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ക്കും കര്‍ണാടക സര്‍കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ചാമരാജനഗര്‍, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. പ്രതിരോധ പദ്ധതികള്‍ ആവിഷ്‌കരിക്കാനും എല്ലാ ജില്ലകളോടും കര്‍ണാടക ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
Keywords: Chennai, News, National, Health, Virus, Goverment, Zika, As Zika virus spreads in Kerala, Tamil Nadu and Karnataka step up vigil
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

