മേയ് 31 ലോക പുകയില വിരുദ്ധദിനം; പുകയില നിയന്ത്രണം, നിയമ നടപടികള്‍ ശക്തമാക്കി പോലീസ്; 182940 പേര്‍ക്കെതിരെ നടപടി
May 30, 2017, 22:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 30.05.2017) പൊതുസ്ഥലങ്ങളിലെ പുകവലിയും വിദ്യാലയ പരിസരങ്ങളിലെ പാന്‍മസാലയുടെയും നിരോധിത ലഹരി വസ്തുക്കളുടെയും വിപണനവും തടയുന്നതിനായി കേരള പോലീസ് ശക്തമായ നടപടികള്‍ കൈക്കൊണ്ടുവരുന്നു. സിഗരറ്റിന്റെയും മറ്റ് പുകയില ഉത്പന്നങ്ങളുടെയും ഉത്പാദനം, വിതരണം, വിപണനം എന്നിവയുടെ നിയന്ത്രണവും പുകയില പരസ്യ നിരോധനവും നിയമപ്രകാരം (COTPA) 2016 ജൂണ്‍ മുതല്‍ 2017 ഏപ്രില്‍ വരെ സംസ്ഥാനത്ത് 182940 പേര്‍ക്കെതിരെ പോലീസ് നടപടിയെടുത്തു. ഇതിന്റെ ഭാഗമായി 3,78,68,616 രൂപ പിഴയിനത്തില്‍ ഈടാക്കി.
സിഗരറ്റിന്റെയും പുകയില ഉത്പന്നങ്ങളുടെയും പരസ്യങ്ങള്‍ നിരോധിക്കുന്നതിനും ഉത്പാദനവും വിപണനവും നിയന്ത്രിക്കുന്നതിനുമായി 2003-ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് കോട്പ (The cigarettes and other Tobacco Products (Prohibition of advertisement and regulation of Trade and Commerce, production, Supply and Distribution). ഇതോടൊപ്പം, സംസ്ഥാനത്ത് പുകയിലയും നിക്കോട്ടിനും അടങ്ങിയ പാന്‍മസാലയ്ക്കും ഗുഡ്കയ്ക്കും സംസ്ഥാന സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തുകയുണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും പരിസരപ്രദേശങ്ങളിലും പാന്‍ മസാലയും നിരോധിത ലഹരി വസ്തുക്കളും തടയുന്നതിന്റെ ഭാഗമായി 2016 ജൂണ്‍ മുതലുള്ള ഒരു വര്‍ഷത്തിനുള്ളില്‍ കേരള പോലീസ് 18938 റെയ്ഡുകള്‍ നടത്തി. ഇതിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത 5377 കേസുകളിലായി 5211 പേരെ അറസ്റ്റു ചെയ്തു.
പുകവലിയും കോട്പ നിയമവും
ലോകത്താകെ പ്രതിവര്‍ഷം 70 ലക്ഷത്തോളം പേരുടെ മരണത്തിന് പുകവലിയും പുകയിലയുടെ ഉപയോഗവും കാരണമാകുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പറയുന്നു. ഇതില്‍ 10 ലക്ഷത്തോളം പേര്‍ ഇന്ത്യക്കാരാണെന്നാണ് കണക്ക്. കേരളത്തില്‍ പുകവലി പൊതുവേ കുറഞ്ഞു വരുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും പുകവലിയും വെറ്റിലമുറുക്ക്, പാന്‍ മസാല തുടങ്ങി പലരൂപത്തിലുള്ള പുകയിലയുടെ ഉപയോഗവും നമ്മുടെ സംസ്ഥാനത്തും നിരവധി ആരോഗ്യ, സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
പുകവലിപോലെ തന്നെ മദ്യപാനവും ആരോഗ്യത്തിനു ഹാനികരമാണെങ്കിലും മദ്യപാനം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അത് ഉപയോഗിക്കുന്നവരെയാണ് ബാധിക്കുക. എന്നാല്‍ പുകവലിമൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇരയാകുന്നത് പുകവലിക്കുന്നവര്‍ മാത്രമല്ല സമീപത്തുള്ളവര്‍കൂടിയാണ്. പുകവലിക്കാരില്‍ നിന്നുള്ള പുക ശ്വസിക്കേണ്ടിവരുന്നതാണ് പരോക്ഷമായ പുകവലി. ഇത്തരം പരോക്ഷ പുകവലിക്കാര്‍ക്ക് സാധാരണ പുകവലിക്കാരെ പോലെ തന്നെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയന്മാരും 8.5 ശതമാനത്തോളം സ്ത്രീകളും പൊതുസ്ഥലങ്ങളിലെ പരോക്ഷ പുകവലിക്ക് ഇരകളാണ്. ഇക്കാരണത്താലാണ് കോട്പ നിയമപ്രകാരം പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിച്ചിട്ടുള്ളത്.
പുകവലി നിയന്ത്രിക്കുന്നതിനു ലക്ഷ്യമിട്ട് നടപ്പാക്കിയ കോട്പ നിയമത്തിലെ സെക്ഷന്‍ 4-ാം വകുപ്പ് പൊതുസ്ഥലങ്ങളിലെ പുകവലി തടയുന്നതിനുള്ളതാണ്. ഈ നിയമത്തിലെ 5-ാം വകുപ്പ് പുകയില ഉത്പന്നങ്ങളുടെ നേരിട്ടും അല്ലാതെയുമുള്ള പരസ്യം, വിപണന പ്രോത്സാഹനം എന്നിവ തടയുന്നതിനുള്ളതാണ്. 18 വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് തടയുന്നതാണ് ഈ നിയമത്തിലെ സെക്ഷന്‍ 6(എ) വകുപ്പ്. സെക്ഷന്‍ 6(ബി) വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 300 അടി ചുറ്റളവില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പന തടയുന്നതിനുള്ളതാണ്. ഈ നിയമത്തിലെ 7-ാം വകുപ്പ് പുകയില ഉത്പന്ന പായ്ക്കറ്റുകളില്‍ 85 ശതമാനം വരുന്ന ഭാഗത്ത് നിയമപ്രകാരമുള്ള സചിത്ര ആരോഗ്യ മുന്നറിയിപ്പ് നല്‍കാത്തതിനുള്ളതാണ്.
പൊതുസ്ഥലങ്ങളില്‍ പുകവലി തടയുന്നത് ഉള്‍പെടെ കോട്പ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ശക്തമായ നടപടികളാണ് കേരള പോലീസ് സ്വീകരിക്കുന്നത്. പുകവലിക്കാര്‍ പൊതുസ്ഥലങ്ങളിലെ പുകവലി ഒഴിവാക്കുന്നത് നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ മാത്രമല്ല, തങ്ങളുടേയും സഹപ്രവര്‍ത്തകരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും വഴിയൊരുക്കും. ആയതിനാല്‍ ബസ് സ്റ്റാന്റുകള്‍, സിനിമാഹാളുകള്‍, റെസ്റ്റാറന്റ്, ഹോട്ടലുകള്‍, ബാറുകള്‍ തുടങ്ങി പൊതുസ്ഥലങ്ങളിലെ പുകവലിയും തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. സംസ്ഥാനത്ത് പുകയിലയുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നും പാന്‍സമാലയും നിരോധിത ലഹരിവസ്തുക്കളും വില്‍പന നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പോലീസിനെ അറിയിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ഡോ. ടി പി സെന്‍കുമാര്‍ അഭ്യര്‍ഥിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kerala, Police, Smoking, Health, Fine, Smokers, Action, Anti tobacco day, May 31.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.