Request | അങ്കണവാടിയില്‍ ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യം; കുട്ടിയോട് അനുഭാവപൂര്‍വം ഇടപെട്ട് മന്ത്രി വീണാ ജോര്‍ജ്, വീഡിയോ


● അങ്കണവാടി വഴി മുട്ടയും പാലും നല്‍കുന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
● പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങളും നല്‍കുന്നുണ്ട്.
● ആ മകന്‍ വളരെ നിഷ്‌കളങ്കമായി പറഞ്ഞ ആവശ്യവും ഉള്‍ക്കൊള്ളുന്നു.
തിരുവനന്തപുരം: (KVARTHA) കഴിഞ്ഞ ദിവസമാണ് അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തി തരംഗമായത്. ഇപ്പോഴിതാ കുട്ടിയുടെ ആവശ്യത്തോട് അനുഭാവപൂര്‍വം ഇടപെട്ടിരിക്കുകയാണ് മന്ത്രി വീണാ ജോര്‍ജ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.
അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കുഞ്ഞ് നിഷ്‌കളങ്കമായ ആവശ്യമാണ് പറഞ്ഞതെന്ന് മന്ത്രി വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു. അത് ഉള്‍ക്കൊള്ളുകയാണ്. അങ്കണവാടി വഴി മുട്ടയും പാലും നല്‍കുന്ന പദ്ധതി നടപ്പിലാക്കി. അത് വിജയകരമായി നടക്കുന്നുണ്ട്. അങ്കണവാടിയുടെ മെനു എങ്ങനെ പരിഷ്‌കരിക്കാമെന്നത് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
'ആ മകന്‍ വളരെ നിഷ്‌കളങ്കമായി പറഞ്ഞ ആവശ്യം ഉള്‍ക്കൊള്ളുകയാണ്. കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങള്‍ അങ്കണവാടി വഴി നല്‍കുന്നുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് അങ്കണവാടി വഴി മുട്ടയും പാലും നല്‍കുന്ന പദ്ധതി നടപ്പിലാക്കി. അത് വിജയകരമായി നടക്കുന്നുണ്ട്. വനിത ശിശുവികസന വകുപ്പിന്റെ ഏകോപനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ അങ്കണവാടികളില്‍ പലതരം ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കും'- വീണാ ജോര്‍ജ് പറഞ്ഞു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Child’s request for biryani and fried chicken in an anganwadi went viral. Minister Veena George responded positively, assuring a review of the menu to improve the nutritional offerings.
#Anganwadi #VeenaGeorge #BiryaniRequest #ChildNutrition #KeralaNews #FoodInAnganwadis