ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 17.09.2015) പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കാത്ത ആറ് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തൈക്കാട് ഗവ. ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
50 ശതമാനം എം.ബി.ബി.എസ് സീറ്റുകള്‍ സര്‍ക്കാരിന് നല്‍കാമെന്ന വ്യവസ്ഥ ലംഘിച്ചുകൊണ്ട് സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തുന്ന എം.ഇ.എസ്, കെ.എം.സി.ടി, കരുണ, കണ്ണൂര്‍, ട്രാവന്‍കൂര്‍ മെഡിസിറ്റി, അസീസിയ എന്നിവയ്ക്കെതിരെയാണ് നടപടി സ്വീകരിക്കുക. ന്യൂനപക്ഷപദവിയുടെ പേരില്‍, ഈ മെഡിക്കല്‍ കോളേജുകള്‍ നടത്തിയ എം.ബി.ബി.എസ് പ്രവേശനങ്ങളെല്ലാം, അഡ്മിഷന് സൂപ്പര്‍വൈസറി സമിതിയായ ജസ്റ്റിസ് ജെയിംസ് കമ്മിറ്റി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി, തുടര്‍നടപടികള്‍ സ്വീകരിക്കും. ഇവയ്ക്ക് നല്‍കിവരുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ആഭ്യന്തര- വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍, ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്, നിയമവകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ്, എന്‍ട്രന്‍സ് കമ്മീഷണര്‍ മാവോജി, സീനിയര്‍ ഗവ. പ്ലീഡര്‍ റോഷന് അലക്സാണ്ടര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords : Thiruvananthapuram, Kerala, Health, Medical College.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.