അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ലേക് ഷോറില്‍ ലക്ഷദ്വീപ് സ്വദേശിക്ക് പുതുജീവന്‍
Feb 18, 2016, 14:00 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 18.02.2016) മരണവുമായി മല്ലിട്ടുകൊണ്ടിരുന്ന രോഗിയെ എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ അതിസങ്കീര്‍ണവും അപകടസാധ്യതയുമുള്ള തുറന്ന ഹൃദയശസ്ത്രക്രിയയിലൂടെ ജീവിതത്തിലേയ്ക്കു തിരിച്ചു കൊണ്ടുവന്നു. പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി, ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ കൂടിയായ ഡോ. മൂസകുഞ്ഞിയാണ് ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.
ഫെബ്രുവരി 13നാണ് ശസ്ത്രക്രിയ നടന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സഹകരണവും കര്‍മ വൈദഗ്ധ്യവും കൊണ്ടുമാത്രമാണ് അത്യന്തം അപൂര്‍വമായ ഈ ഓപറേഷന്‍ വിജയകരമായതെന്ന് ഡോ. മൂസക്കുഞ്ഞി പറഞ്ഞു. ഇത്തരത്തില്‍ അതിസങ്കീര്‍ണമായ ശസ്ത്രക്രിയ മെഡിക്കല്‍ ലിറ്ററേച്ചറില്‍ കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്ഷദ്വീപുകാരനായ 37 വയസുള്ള രോഗി കഴിഞ്ഞ അഞ്ചുവര്‍ഷമായി രണ്ടു വൃക്കകളും പൂര്‍ണമായും തകര്‍ന്ന് ഡയാലിസിസ് സഹായത്തോടെ ജീവന്‍ തള്ളിക്കൊണ്ടുപോകുകയായിരുന്നു. അടുത്തകാലത്തായി വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിനു വിട്ടുമാറാത്ത പനിയും വിറയലും അനുഭവപ്പെട്ടത്. അതോടൊപ്പം ശ്വാസംമുട്ടലും, ശ്വാസതടസ്സവും കാലുകളില്‍ നീര്‍ക്കെട്ടും ഉണ്ടാകാന്‍ തുടങ്ങിയതോടെ ആരോഗ്യസ്ഥിതി ദൈനംദിനം വഷളായിക്കൊണ്ടിരുന്നു. വൃക്കമാറ്റിവെയ്ക്കല്‍ സ്വപ്നവും കൂടി തകര്‍ന്നുപോയി.
വിദഗ്ധ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ഈ ഗുരുതര ആരോഗ്യനിലയെ പരിശോധിക്കുമ്പോഴാണ് ഹൃദയവാള്‍വുകളില്‍ അണുബാധ ഉണ്ടായിരിക്കുന്നുവെന്ന് കണ്ടുപിടിക്കപ്പെട്ടത്. അണുബാധമൂലം ഹൃദയവാള്‍വുകള്‍ പൂര്‍ണമായി ജീര്‍ണിച്ചുപോകുകയും, വാള്‍വുകള്‍ക്കുള്ളിലൂടെ രക്തം ചോര്‍ന്നുപോകുന്നതായി കാണപ്പെട്ടതായും ഡോ. മൂസകുഞ്ഞി വിശദീകരിച്ചു. രോഗിയുടെ രണ്ട് വാള്‍വുകളിലാണ് വന്‍തോതില്‍ രക്തചോര്‍ച്ച ഉണ്ടായിരുന്നത്. ഇതുകൂടാതെ അണുബാധ ഹൃദയത്തിന്റെ അയോര്‍ട്ടിക് റൂട്ട് എന്നുപറയുന്ന സ്ഥലത്ത് സാരമായി ബാധിക്കുകയും; അയോര്‍ട്ടിക് റൂട്ടിനെ നശിപ്പിക്കുകയും, ഇതിനു ചുറ്റുഭാഗം പഴുപ്പുകെട്ടിനില്‍ക്കുന്ന അവസ്ഥയായി എന്ന് വിദഗ്ധ പരിശോധനയിലൂടെയാണ് മനസിലാക്കാന്‍ സാധിച്ചത്.
ഇത്തരം അണുബാധയിലൂടെ ഉണ്ടാകുന്ന ഗുരുതരമായ സ്ഥിതിവിശേഷം എങ്ങനെ ചികിത്സിക്കണമെന്നുള്ളത് വൈദ്യശാസ്ത്രത്തിനു തന്നെ വലിയ വെല്ലുവിളിയാണെന്ന് ഡോ. മൂസകൂഞ്ഞി പറഞ്ഞു. ഈ സ്ഥിതിയില്‍ ഹാര്‍ട്ട്‌ഫെയ്‌ലുവര്‍ കൂടി ആകുമ്പോള്‍ അത് അതിഗുരുതരവും ഒരു അടിയന്തിരവും അതിസങ്കീര്‍ണവും അപകടമേറിയ ഹൃദയശസ്ത്രക്രിയയിലൂടെ മാത്രമേ രോഗിയെ രക്ഷപ്പെടുത്തുവാന്‍ സാധിക്കുകയുള്ളുവെന്നും എല്ലാ വിദഗ്ധ ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടു. രണ്ടു വൃക്കകളും പൂര്‍ണമായി തകര്‍ന്ന് ഡയാലിസിസ് കഴിയുന്ന, രണ്ടുവാള്‍വുകള്‍ അണുബാധയിലൂടെ നാശമുണ്ടായ രോഗിയെ എങ്ങനെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കും എന്നതായിരുന്നു തങ്ങളുടെ മുന്നിലുള്ള വലിയ വെല്ലുവിളിയായി ഡോ. മൂസകുഞ്ഞി വിശദീകരിച്ചു.
ഒടുവില്‍ അടിയന്തിര ഹൃദയശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയും അണുബാധയിലൂടെ നശിച്ചുപോയ ഒരു വാള്‍വിനെ പൂര്‍ണമായും നീക്കം ചെയ്യുകയും ആസ്ഥാനത്തേയ്ക്ക് ഒരു കൃത്രിമ ഹൃദയവാള്‍വ് ഘടിപ്പിക്കുകയും ചെയ്തു. ചോര്‍ന്നുകൊണ്ടിരുന്ന മറ്റൊരു ഹൃദയവാള്‍വിന് ഡോ. മൂസകുഞ്ഞി തന്നെ സ്വയം കണ്ടുപിടിയ്ക്കുകയും വികസിപ്പിച്ചെടുത്തതുമായ ഒരു പ്രത്യേക രീതിയില്‍ പൂര്‍ണമായി റിപ്പയര്‍ ചെയ്യുകയും ചെയ്തു. ഹൃദയത്തിന്റെ അകത്തുള്ള എല്ലാ പഴുപ്പുകളും നീക്കം ചെയ്യുകയും, പൂര്‍ണമായും തകര്‍ന്നുപോയിരുന്ന അയോര്‍ട്ടിക് റൂട്ടിനെ രോഗിയുടെ ഹൃദയത്തിന്റെ ചുറ്റുമുള്ള പെരികാര്‍ഡിയം എന്നുപറയുന്ന ആവരണത്തെ തന്നെ ഉപയോഗിച്ച് വീണ്ടും യാഥാസ്ഥിതിയിലേയ്ക്കു കൊണ്ടുവരികയായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം രോഗി തീവ്രപരിചരണ വിഭാഗത്തില്‍ സുഖം പ്രാപിച്ചു വരുന്നുവെന്നും ഡോ. മൂസകുഞ്ഞി അറിയിച്ചു.
കിഡ്‌നി ഡയാലിസിസില്‍ കഴിയുന്ന രോഗികള്‍ക്ക് ഒന്നോ രണ്ടോ ആഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കുന്ന പനി ഉണ്ടാകുകയാണെങ്കില്‍ ഹൃദയവാള്‍വുകളെ നശിപ്പിക്കുന്ന അണുബാധ സാധ്യത നേരത്തെ മനസ്സിലാക്കി ഇത്തരം രോഗികളെ ഗുരുതരാവസ്ഥയിലേക്കു നീങ്ങുന്നത് തടഞ്ഞ് കുറെക്കൂടി എളുപ്പത്തില്‍ ചികിത്സിക്കാന്‍ സാധിക്കുമെന്നും ഡോ. മൂസകുഞ്ഞി വിശദീകരിച്ചു. ഡോ. അബി എബ്രാഹാം, ഡോ. ബിംശങ്കര്‍, ഡോ. ജോര്‍ജ്, ഡോ. സച്ചിന്‍, ഡോ. ജഗദീഷ്, ഡോ. റിനയ, ഡോ. ദിവ്യ, പെര്‍ഫ്യൂഷനിസ്റ്റ് സുരേഷ്, എന്നിവരും, നഴ്‌സുമാരും അടങ്ങിയ വൈദ്യസംഘം ഈ അത്യന്തപൂര്‍വ ഹൃദയശസ്ത്രക്രിയ വിജയകരമായി നടത്തുന്നതിന് ഡോ. മൂസകുഞ്ഞിയെ സഹായിച്ചു. കാസര്‍കോട് ബംബ്രാണ സ്വദേശിയാണ് ഡോ. മൂസക്കുഞ്ഞി.
Keywords : Kochi, Hospital, Doctor, Health, Kasaragod, Dr. Moosakunhi, Lakeshore Hospital, Lakshadweep, A New Lease Of Life Through A Most Complicated And Unique Heart Operation.
ഫെബ്രുവരി 13നാണ് ശസ്ത്രക്രിയ നടന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സഹകരണവും കര്‍മ വൈദഗ്ധ്യവും കൊണ്ടുമാത്രമാണ് അത്യന്തം അപൂര്‍വമായ ഈ ഓപറേഷന്‍ വിജയകരമായതെന്ന് ഡോ. മൂസക്കുഞ്ഞി പറഞ്ഞു. ഇത്തരത്തില്‍ അതിസങ്കീര്‍ണമായ ശസ്ത്രക്രിയ മെഡിക്കല്‍ ലിറ്ററേച്ചറില്‍ കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്ഷദ്വീപുകാരനായ 37 വയസുള്ള രോഗി കഴിഞ്ഞ അഞ്ചുവര്‍ഷമായി രണ്ടു വൃക്കകളും പൂര്‍ണമായും തകര്‍ന്ന് ഡയാലിസിസ് സഹായത്തോടെ ജീവന്‍ തള്ളിക്കൊണ്ടുപോകുകയായിരുന്നു. അടുത്തകാലത്തായി വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിനു വിട്ടുമാറാത്ത പനിയും വിറയലും അനുഭവപ്പെട്ടത്. അതോടൊപ്പം ശ്വാസംമുട്ടലും, ശ്വാസതടസ്സവും കാലുകളില്‍ നീര്‍ക്കെട്ടും ഉണ്ടാകാന്‍ തുടങ്ങിയതോടെ ആരോഗ്യസ്ഥിതി ദൈനംദിനം വഷളായിക്കൊണ്ടിരുന്നു. വൃക്കമാറ്റിവെയ്ക്കല്‍ സ്വപ്നവും കൂടി തകര്‍ന്നുപോയി.
വിദഗ്ധ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ഈ ഗുരുതര ആരോഗ്യനിലയെ പരിശോധിക്കുമ്പോഴാണ് ഹൃദയവാള്‍വുകളില്‍ അണുബാധ ഉണ്ടായിരിക്കുന്നുവെന്ന് കണ്ടുപിടിക്കപ്പെട്ടത്. അണുബാധമൂലം ഹൃദയവാള്‍വുകള്‍ പൂര്‍ണമായി ജീര്‍ണിച്ചുപോകുകയും, വാള്‍വുകള്‍ക്കുള്ളിലൂടെ രക്തം ചോര്‍ന്നുപോകുന്നതായി കാണപ്പെട്ടതായും ഡോ. മൂസകുഞ്ഞി വിശദീകരിച്ചു. രോഗിയുടെ രണ്ട് വാള്‍വുകളിലാണ് വന്‍തോതില്‍ രക്തചോര്‍ച്ച ഉണ്ടായിരുന്നത്. ഇതുകൂടാതെ അണുബാധ ഹൃദയത്തിന്റെ അയോര്‍ട്ടിക് റൂട്ട് എന്നുപറയുന്ന സ്ഥലത്ത് സാരമായി ബാധിക്കുകയും; അയോര്‍ട്ടിക് റൂട്ടിനെ നശിപ്പിക്കുകയും, ഇതിനു ചുറ്റുഭാഗം പഴുപ്പുകെട്ടിനില്‍ക്കുന്ന അവസ്ഥയായി എന്ന് വിദഗ്ധ പരിശോധനയിലൂടെയാണ് മനസിലാക്കാന്‍ സാധിച്ചത്.
ഇത്തരം അണുബാധയിലൂടെ ഉണ്ടാകുന്ന ഗുരുതരമായ സ്ഥിതിവിശേഷം എങ്ങനെ ചികിത്സിക്കണമെന്നുള്ളത് വൈദ്യശാസ്ത്രത്തിനു തന്നെ വലിയ വെല്ലുവിളിയാണെന്ന് ഡോ. മൂസകൂഞ്ഞി പറഞ്ഞു. ഈ സ്ഥിതിയില്‍ ഹാര്‍ട്ട്‌ഫെയ്‌ലുവര്‍ കൂടി ആകുമ്പോള്‍ അത് അതിഗുരുതരവും ഒരു അടിയന്തിരവും അതിസങ്കീര്‍ണവും അപകടമേറിയ ഹൃദയശസ്ത്രക്രിയയിലൂടെ മാത്രമേ രോഗിയെ രക്ഷപ്പെടുത്തുവാന്‍ സാധിക്കുകയുള്ളുവെന്നും എല്ലാ വിദഗ്ധ ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടു. രണ്ടു വൃക്കകളും പൂര്‍ണമായി തകര്‍ന്ന് ഡയാലിസിസ് കഴിയുന്ന, രണ്ടുവാള്‍വുകള്‍ അണുബാധയിലൂടെ നാശമുണ്ടായ രോഗിയെ എങ്ങനെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കും എന്നതായിരുന്നു തങ്ങളുടെ മുന്നിലുള്ള വലിയ വെല്ലുവിളിയായി ഡോ. മൂസകുഞ്ഞി വിശദീകരിച്ചു.
ഒടുവില്‍ അടിയന്തിര ഹൃദയശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയും അണുബാധയിലൂടെ നശിച്ചുപോയ ഒരു വാള്‍വിനെ പൂര്‍ണമായും നീക്കം ചെയ്യുകയും ആസ്ഥാനത്തേയ്ക്ക് ഒരു കൃത്രിമ ഹൃദയവാള്‍വ് ഘടിപ്പിക്കുകയും ചെയ്തു. ചോര്‍ന്നുകൊണ്ടിരുന്ന മറ്റൊരു ഹൃദയവാള്‍വിന് ഡോ. മൂസകുഞ്ഞി തന്നെ സ്വയം കണ്ടുപിടിയ്ക്കുകയും വികസിപ്പിച്ചെടുത്തതുമായ ഒരു പ്രത്യേക രീതിയില്‍ പൂര്‍ണമായി റിപ്പയര്‍ ചെയ്യുകയും ചെയ്തു. ഹൃദയത്തിന്റെ അകത്തുള്ള എല്ലാ പഴുപ്പുകളും നീക്കം ചെയ്യുകയും, പൂര്‍ണമായും തകര്‍ന്നുപോയിരുന്ന അയോര്‍ട്ടിക് റൂട്ടിനെ രോഗിയുടെ ഹൃദയത്തിന്റെ ചുറ്റുമുള്ള പെരികാര്‍ഡിയം എന്നുപറയുന്ന ആവരണത്തെ തന്നെ ഉപയോഗിച്ച് വീണ്ടും യാഥാസ്ഥിതിയിലേയ്ക്കു കൊണ്ടുവരികയായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം രോഗി തീവ്രപരിചരണ വിഭാഗത്തില്‍ സുഖം പ്രാപിച്ചു വരുന്നുവെന്നും ഡോ. മൂസകുഞ്ഞി അറിയിച്ചു.
![]() |
| ഡോ. മൂസക്കുഞ്ഞി |
Keywords : Kochi, Hospital, Doctor, Health, Kasaragod, Dr. Moosakunhi, Lakeshore Hospital, Lakshadweep, A New Lease Of Life Through A Most Complicated And Unique Heart Operation.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.