Liver | ഈ 5 ലക്ഷണങ്ങൾ മുഖത്ത് പ്രത്യക്ഷപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കണം! കരൾ പൂർണമായും തകരാറിലായതാവാം 

 
face

freepik

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. നിരവധി  പ്രവർത്തനങ്ങൾ നിർവഹിക്കുന്ന സങ്കീർണ അവയവമാണിത്

ന്യൂഡെൽഹി: (KVARTHA) നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. നിരവധി  പ്രവർത്തനങ്ങൾ നിർവഹിക്കുന്ന സങ്കീർണ അവയവമാണിത്. രക്തത്തിൽ നിന്നുള്ള വിഷവസ്തുക്കളെയും മാലിന്യങ്ങളെയും അരിച്ചെടുക്കുന്നത് കരളാണ്. കൊഴുപ്പുകൾ ദഹിപ്പിക്കാൻ സഹായിക്കുന്ന പിത്തരസം ഉൾപ്പെടെ ദഹനത്തിന് ആവശ്യമായ ദ്രാവകങ്ങൾ കരൾ ഉൽപ്പാദിപ്പിക്കുന്നു. രക്തം കട്ടപിടിക്കാനും രക്തസ്രാവം നിയന്ത്രിക്കാനും സഹായിക്കുന്ന പ്രോട്ടീനുകളും കരൾ ഉൽപ്പാദിപ്പിക്കുന്നു.

കരൾ തകരാറിലായാൽ, ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. അത്തരമൊരു സാഹചര്യത്തിൽ, കരളിൻ്റെ ആരോഗ്യം നിലനിർത്തേണ്ടത് അനിവാര്യമാണ്. എന്നാൽ ഇന്നത്തെ മോശം ജീവിതശൈലിയും തെറ്റായ ഭക്ഷണ ശീലങ്ങളും മൂലം കരൾ സംബന്ധമായ അസുഖങ്ങൾ ആളുകൾ അഭിമുഖീകരിക്കുന്നു. 

കരൾ തകരാറിലാകുമ്പോൾ നമ്മുടെ ശരീരം പല ലക്ഷണങ്ങളും കാണിച്ചേക്കാം. ഈ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ശരിയായ സമയത്ത് ചികിത്സ തേടേണ്ടത് പ്രധാനമാണ്. കരൾ തകരാറിലായതിൻ്റെ ചില ലക്ഷണങ്ങൾ പലപ്പോഴും മുഖത്തും കാണാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കരൾ തകരാറിലായതിനാൽ മുഖത്ത് കാണപ്പെടുന്ന അഞ്ച് ലക്ഷണങ്ങളെക്കുറിച്ച് അറിയാം.

1. മുഖത്ത് വീക്കം

മുഖത്ത് നീർവീക്കം ഉണ്ടാകുന്നത് കരൾ തകരാറിലായതിൻ്റെ ലക്ഷണമാകാം. കരൾ തകരാറിലായാൽ, ശരീരത്തിലെ പ്രോട്ടീൻ്റെയും ഇലക്ട്രോലൈറ്റിൻ്റെയും സന്തുലിതാവസ്ഥ തകരാറിലാകും. ഇതുമൂലം, മുഖത്ത് വീക്കം പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. ദിവസങ്ങളായി നിങ്ങളുടെ മുഖം വീർക്കുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് അവഗണിക്കരുത്. 

2. കണ്ണുകളിലും ചർമത്തിലും മഞ്ഞനിറം

നിങ്ങളുടെ ചർമത്തിലും കണ്ണുകളുടെ വെള്ളയിലും മഞ്ഞനിറം പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ, അത് കരൾ തകരാറിനെ സൂചിപ്പിക്കാം. കരൾ ശരിയായി പ്രവർത്തിക്കാത്തപ്പോൾ, ബിലിറൂബിൻ്റെ അളവ് വർദ്ധിക്കാൻ തുടങ്ങുന്നു, ഇത് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നു. 

3. മുഖത്ത് കുരുക്കൾ

മുഖത്ത് ധാരാളം കുരു അല്ലെങ്കിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് കരൾ തകരാറിൻ്റെ ലക്ഷണമാവാം. കരൾ തകരാറ് ശരീരത്തിലെ ഹോർമോൺ ബാലൻസും ഡീടോക്സിഫിക്കേഷൻ പ്രക്രിയയും തടസപ്പെടുത്തുകയും ഇത് മുഖക്കുരു ഉണ്ടാകാൻ കാരണമാകുകയും ചെയ്യാം. ഡീടോക്സിഫിക്കേഷൻ എന്നത് ശരീരത്തിൽ നിന്ന് വിഷാംശങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രക്രിയയാണ്.

4. ചർമത്തിൽ ചൊറിച്ചിൽ

കരൾ തകരാറിലായാൽ, ചർമ്മത്തിൽ ചൊറിച്ചിലും തിണർപ്പും ഉണ്ടാകാം. കരൾ ശരിയായി പ്രവർത്തിക്കാത്തപ്പോൾ, പിത്തരസത്തിൻ്റെ അളവ് വർധിക്കാൻ തുടങ്ങുന്നു. ഇതുകാരണം ചർമ്മത്തിൽ കടുത്ത ചൊറിച്ചിൽ അനുഭവപ്പെടാൻ തുടങ്ങുന്നു. കൂടാതെ, ചർമ്മത്തിൽ ചുവപ്പ് അല്ലെങ്കിൽ തവിട്ട് തിണർപ്പ് പ്രത്യക്ഷപ്പെടാം. 

5. സ്പൈഡർ ആൻജിയോമ

കരൾ തകരാറിലായ മിക്ക രോഗികളിലും സ്പൈഡർ ആൻജിയോമ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. ചർമ്മിയിൽ പ്രത്യക്ഷപ്പെടുന്ന ഒരുതരം നിരുപദ്രവകരമായ രക്തധമനികളുടെ വളർച്ചയാണ് സ്പൈഡർ ആൻജിയോമ അഥവാ സ്പൈഡർ നീവസ് (Spider nevus) എന്നറിയപ്പെടുന്നത്. ഈ അവസ്ഥയിൽ, ചെറിയ രക്തക്കുഴലുകളുടെ ഒരു ശൃംഖല ചർമത്തിൽ ദൃശ്യമാകും, അത് ചിലന്തിവല പോലെ കാണപ്പെടുന്നു. മുഖത്തും കഴുത്തിലുമാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. നിങ്ങളുടെ ചർമ്മത്തിൽ ചുവപ്പ് അല്ലെങ്കിൽ പർപ്പിൾ അടയാളങ്ങൾ കാണുകയാണെങ്കിൽ അവഗണിക്കരുത്.

ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. കാരണം നിർണയിക്കാനും ചികിത്സയ്ക്കും ഡോക്ടറുടെ പരിശോധന പ്രധാനമാണ്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia