Benefits Of Yoga | യോഗ; ആരോഗ്യം, മനസ്, ശരീരം എന്നിവ മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും ലളിതമായ വ്യായാമം
Jun 14, 2022, 18:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) നിങ്ങളുടെ ആരോഗ്യം, മനസ്, ശരീരം എന്നിവ മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും ലളിതമായ വ്യായാമമാണ് യോഗ. നിങ്ങള്‍ക്ക് വേണ്ടത് ഒരു യോഗ മാറ്റ്, കൂടാതെ കുറച്ച് സുഖപ്രദമായ വസ്ത്രം. ഈ പുരാതന സമ്പ്രദായം നിങ്ങളുടെ ജീവിതശൈലിയില്‍ ചേര്‍ക്കുന്നത് നിങ്ങളുടെ മസ്തിഷ്കത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യവും ശരീരത്തിന്റെ ശക്തിയും വഴക്കവും വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു.
ലളിതമായി പറഞ്ഞാല്‍, യോഗയ്ക്ക് മെച്ചപ്പെടുത്താന്‍ കഴിയാത്തതായി ഒന്നുമില്ല. അതിനാല്‍, യോഗ ആരംഭിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍, നിങ്ങളെ പ്രചോദിപ്പിക്കുന്നതിനും മുന്നോട്ട് നയിക്കുന്നതിനുമുള്ള അഞ്ച് കാരണങ്ങള്‍ ഇതാ.
1 രക്തസമര്‍ദം നിയന്ത്രിക്കുന്നു:
യോഗ ചെയ്യുന്ന ആളുകളില്‍ രക്തസമര്ദത്തിന്റെ അളവില്‍ ഗണ്യമായ കുറവ് കാണിക്കുന്നതായി ദീര്‍ഘകാല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അഞ്ചോ അതിലധികമോ വര്‍ഷമായി യോഗ പരിശീലിക്കുന്ന ആളുകളില്‍ ഇത് മികച്ച ഫലങ്ങള്‍ കാണിക്കുന്നുണ്ട്. ഇത് മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിലേക്ക് നയിക്കുന്നു. നിങ്ങളുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തത്തിന്റെയും ഓക്സിജന്റെയും ഒഴുക്ക് ഉറപ്പാക്കുന്നതിന് യോഗ ഗുണം ചെയ്യും.
2 പിരിമുറുക്കം കുറയ്ക്കുന്നു
നിരന്തരമായി യോഗ പരിശീലിക്കുന്നത് ശാരീരിക സമ്മര്‍ദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാവുന്ന കോര്ടിസോള് ഹോര്‍മോണുകളില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ ഹോര്‍മോണുകള്‍ ഉയര്‍ന്ന അളവില്‍ വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. പതിവായി യോഗ പരിശീലിക്കുന്നത് വഴി ജോലി സാഹചര്യങ്ങളില്‍ തുടങ്ങി സാമ്പത്തികവും സാമൂഹികവുമായ കാര്യങ്ങള്‍ വരെ മികച്ച രീതിയില്‍ ചെയ്യുന്നതിന് ഇതു വഴിയൊരുക്കും എന്നാണ് പറയുന്നത്.
3 ഉറക്കം മെച്ചപ്പെടുത്തുന്നു
എത്ര നന്നായി ഉറങ്ങുന്നുവെന്നത് നിങ്ങളുടെ ആരോഗ്യത്തെ ഏറ്റവുമധികം ബാധിക്കുന്ന കാര്യമാണ്. യോഗ നമ്മുടെ ശരീരത്തിന് വേഗത്തില്‍ വിശ്രമം നല്കാന് അനുവദിച്ചുകൊണ്ട് ഉറക്കം മെച്ചപ്പെടുത്തുന്നു. നല്ല ഭക്ഷണവും വ്യായാമവും ശരീരത്തിന് നല്‍കേണ്ടത് പോലെ തന്നെ നമ്മുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് ആഴത്തിലുള്ള ഉറക്കം ലഭിക്കേണ്ടതും അത്യാവശ്യമാണ്. സ്ഥിരമായി യോഗ ചെയ്യുന്ന ആളുകള്‍ക്ക് മറ്റുള്ളവരെക്കാള്‍ നന്നായി ഉറക്കം ലഭിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
4 ആരോഗ്യ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍
ശരീരത്തിന് ആശ്വാസ ഗുണങ്ങള്‍ പകരാനും മൈഗ്രേന് അടക്കമുള്ള നിരവധി പ്രശ്നങ്ങള്‍ ഒഴിവാക്കാനും വീക്കം കുറയ്ക്കാനും യോഗ സഹായം ചെയ്യുന്നു. യോഗയുമായി ബന്ധപ്പെട്ട ചെയ്യുന്ന ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശാരീരികബലം, വഴക്കം, ആരോഗ്യകരമായ ശരീരഘടന എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വഴിയൊരുക്കും. ആരോഗ്യകരമായ ജീവിതശൈലി നയിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇനിമുതല്‍ യോഗ പരിശീലനങ്ങളില്‍ ഏര്‍പെടാന്‍ തുടങ്ങാം. തുടക്കക്കാര്‍ക്കായി എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന നിരവധി യോഗാസനങ്ങള്‍ ഉണ്ട്.
5 മദ്യപാനത്തിന്റെ പ്രതികൂല ഫലങ്ങള്‍ക്കെതിരെ
അടുത്തിടെ മദ്യപാനമോ പുകവലിയോ ഉപേക്ഷിച്ച ആളുകള്‍ക്ക് യോഗ പിന്തുടരുന്നത് വളരെ സഹായകമാണെന്ന് തെളിയിച്ചിട്ടുണ്ട്. ആദ്യത്തെ കുറച്ച് ദിവസങ്ങളും ആഴ്ചകളുമാണ് അഡിക്ഷനില്‍ നിന്നും രക്ഷ നേടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത്. പതിവായി യോഗ ചെയ്യുന്നത് അഡിക്ഷന്റെ പ്രേരണകളെ ഒഴിവാക്കാനും നല്ലതിന് വേണ്ടി ഉപേക്ഷിക്കാനുള്ള ഇച്ഛാശക്തി വികസിപ്പിക്കാനും സഹായിക്കും.
Keywords: New Delhi, News, National, Yoga, Health, Health and Fitness, 5 Major Health Benefits of Yoga.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

