ലിയ ഉറങ്ങുകയാണ് അനന്തമായി; സ്ലീപ്പിംഗ് ബ്യൂട്ടി സിന്‍ഡ്രോം ബാധിച്ച ഏറ്റവും പ്രായം കുറഞ്ഞ ആളാണ് ഈ നാല് വയസുകാരി
Mar 26, 2017, 10:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 26.03.2017) നൂറുകണക്കിന് വര്‍ഷത്തേയ്ക്ക് ഉറക്കത്തിലാവുന്ന സുന്ദരിയായ രാജകുമാരിയുടെ കഥ എല്ലാവരും വായിച്ചിരിക്കും. കഥയില്‍ മാത്രമല്ല ജീവിതത്തിലും ഇത് സംഭവിക്കാമെന്ന് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഡോക്ടര്‍മാര്‍ കണ്ടെത്തി. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാലുവയസുകാരിയിലാണ് അപൂര്‍വ ഉറക്ക വൈകല്യമായ ക്ലെയ്ന് ലെവിന്‍ സിന്‍ഡ്രോം സ്ഥിരീകരിച്ചത്.
സ്ലീപ്പിംഗ് ബ്യൂട്ടി സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഈ പ്രത്യേക രോഗാവസ്ഥ കണ്ടെത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണിത്. ഒരു ദശലക്ഷം പേരില്‍ ഒന്നോ രണ്ടോ പേരില്‍ മാത്രമാണ് അത്യപൂര്‍വമായ ഈ രോഗം കണ്ടെത്തിയിട്ടുള്ളത്. കാലടി കാഞ്ഞൂര്‍ സ്വദേശികളായ ഡെന്നിയുടെയും ലിനുവിന്റെയും മൂത്തമകളാണ് ലിയ. ഡെന്നിയുടെയും ലിനുവിന്റെയും വിവാഹം കഴിഞ്ഞ് ആറുവര്‍ഷത്തിനുശേഷം കൃത്രിമ അണ്ഡബീജ സങ്കലനത്തിലൂടെയായിരുന്നു ലിയയുടെ ജനനം. മാതാപിതാക്കളുടെ അരുമയായി വളര്‍ന്ന അവള് സംസാരിച്ചുതുടങ്ങിയത് മൂന്നാം വയസിലാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യാതൊരു കാരണവുമില്ലാതെ ലിയ അസ്വസ്ഥയായതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായി. ചുഴലിരോഗമാണെന്ന് കരുതി ഡോക്ടര്‍മാര്‍ കോച്ചിവലിവിനുള്ള മരുന്ന് നല്കി. ഇതിനുശേഷം നാല് മാസത്തിനുള്ളില്‍ എട്ട് തവണകൂടി സമാന അവസ്ഥയുണ്ടായി. വിവിധ ആശുപത്രികളില്‍ മൂന്ന് തവണ പ്രവേശിപ്പിക്കപ്പെട്ട ലിയയുടെ യഥാര്‍ത്ഥ രോഗം എവിടെയും കണ്ടെത്തിയില്ല.
പെട്ടെന്ന് അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 16നാണ് ആദ്യമായി ലിയയെ ആസ്റ്റര്‍ മെഡ്സിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്ന് ആസ്റ്റര്‍ മെഡ്സിറ്റിയിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. അക്ബര്‍ മുഹമ്മദ് ചേട്ടാലി പറഞ്ഞു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും കുറഞ്ഞ നിരക്കിലായിരുന്നു. തുടര്‍ച്ചയായ ഇസിജി പരിശോധനകളിലൂടെ കോച്ചിവലിവുണ്ടാക്കുന്ന അപസ്മാരമല്ലെന്ന് മനസിലായി. അഞ്ച് ദിവസത്തേയ്ക്ക് യാതൊരു പ്രതികരണവുമില്ലാതെ ലിയ ഉറക്കത്തിലായിരുന്നു. പരിശോധനകളില്‍ ദീര്‍ഘനേരത്തേയ്ക്ക് അബോധാവസ്ഥയുണ്ടാക്കാവുന്ന മറ്റ് രോഗങ്ങളല്ലെന്നും കണ്ടെത്തി. തലച്ചോറിലെ തരംഗങ്ങള്‍ നിരീക്ഷിച്ച് ഉറക്കത്തെക്കുറിച്ച് പഠിക്കുന്ന പോളിസോമ്നോഗ്രഫി, രക്തത്തിലെ ഓക്സിജന്റെ അളവ്, ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, കണ്ണുകളുടെയും കാലുകളുടെയും ചലനം എന്നിവയുടെ പരിശോധനയിലൂടെ ദീര്‍ഘനേരം അബോധാവസ്ഥയുണ്ടാക്കുന്ന രോഗങ്ങളല്ലെന്ന് വ്യക്തമായി. കുട്ടികളുടെ സൈക്യാട്രി പരിശോധനകളുടെയും നിരീക്ഷണങ്ങളുടെയും വിദഗ്ധ ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ ലിയയ്ക്ക് ക്ലെയ്ന് ലെവിന്‍ സിന്‍ഡ്രോം ആണെന്ന് സ്ഥിരീകരിച്ചു.
ഈ രോഗം കണ്ടെത്തിയിട്ടുള്ള മൂന്നില്‍ രണ്ട് പേരും പുരുഷന്മാരാണ്. സ്ലീപ്പിംഗ് ബ്യൂട്ടി രോഗം കണ്ടെത്തിയിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ലിയ. ക്ലെയ്ന് ലെവിന്‍ സിന്‍ഡ്രോം എന്ന അവസ്ഥയില്‍ മണിക്കൂറുകള്‍ തൊട്ട് ദിവസങ്ങള്‍വരെ രോഗി ഗാഢനിദ്രയിലായിരിക്കും. ലിയയുടെ കാര്യത്തില്‍ ഉറക്കത്തിന് മുന്നോടിയായി അസാധാരണമായ പെരുമാറ്റവും അസ്വസ്ഥതകളും പ്രകടിപ്പിച്ചതിന് ശേഷം അഞ്ചുദിവസം വരെ ഉറക്കത്തിലാവും. കുടുംബചരിത്രം പരിശോധിച്ചതില്‍നിന്നും ലിയയുടെ അമ്മയുടെ അമ്മ സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായും ദീര്‍ഘനാള്‍ ബോധക്ഷയം സംഭവിച്ചിരുന്നുവെന്നും അസ്വാഭാവികമായാണ് മരണം സംഭവിച്ചതെന്നും കണ്ടെത്തി. ഈ മരണവും ക്ലെയ്ന് ലെവിന്‍ സിന്‍ഡ്രോം മൂലമാണെന്ന് സംശയിക്കുന്നതായി ഡോ. അക്ബര്‍ വിശദീകരിച്ചു. സൈക്കാട്രി പരിശോധനകളും കുട്ടിക്ക് ക്ലെയ്ന് ലെവിന്‍ സിന്‍ഡ്രോം ആണെന്ന് വ്യക്തമാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചതിന്ശേഷം ന്യൂറോലെപ്റ്റിക്സ്, മൂഡ് സ്റ്റെബിലൈസറുകള്‍, ഉന്മേഷം നല്കുന്ന മരുന്നുകള്‍ എന്നിവ നല്കി. മരുന്നുകളോട് നല്ല പ്രതികരണം കാണിച്ച ലിയ ഉണര്‍ന്നിരിക്കുകയും നന്നായി ആഹാരം കഴിക്കുകയും ചെയ്യുന്നു.
സ്ലീപ് അറ്റാക്കുകളുടെ തോത് പ്രായം വര്‍ധിക്കുന്തോറും കുറഞ്ഞുവരാറുണ്ട്. വീണ്ടും രോഗമുണ്ടാകാമെന്നതിനെക്കുറിച്ചും ദീര്‍ഘനാള്‍ മരുന്ന് കഴിക്കേണ്ടിവരുമെന്നതിനെക്കുറിച്ചും മാതാപിതാക്കള്‍ക്ക് കൗണ്‍സലിംഗ് നല്കി. കൃത്യമായ ഉറക്കം തുടര്‍ന്നുകൊണ്ടുപോകണമെന്നും നിര്‍ദേശിച്ചു. ആസ്റ്റര്‍ മെഡ്സിറ്റിയിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ കൃത്യമായി ഈ രോഗം കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് ലിയയുടെ അച്ഛന് ഡെന്നി പറഞ്ഞു. 'അവരോട് നന്ദിയുണ്ട്. സ്ലീപ്പിംഗ് ബ്യൂട്ടിയുടെ കഥയിലേതുപോലെ സന്തോഷകരമായ പര്യവസാനത്തിന് ഡോക്ടര്‍മാരോട് നന്ദി. ലിയ ഇപ്പോള്‍ ഉണര്‍ന്നിരിക്കുകയും ഇളയസഹോദരിയുമൊത്ത് കളിക്കുകയും ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kochi, Kerala, Health, Doctor, Child, Hospital, Treatment, 4 year old diagnosed with 'sleeping beauty syndrome.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.