മഹാരാഷ്ട്രയില്‍ ആറ് മലയാളി നഴ്‌സുമാരടക്കം 350 പേര്‍ക്ക് കൂടി കൊവിഡ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 15.04.2020) മഹാരാഷ്ട്രയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്കടക്കം 350 പേര്‍ക്ക് ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. പുനെയില്‍ ആറ് പേരും ധാരാവിയില്‍ രണ്ട് പേരുമാണ് ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങിയത്. സംസ്ഥാനത്താകെ 178 പേരാണ് ഇതിനകം കൊവിഡ് ബാധിച്ച് മരിച്ചത്. പൂനയിലെ ഭാട്ട്യ ആശുപത്രിയില്‍ ആറ് മലയാളി നേഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

പൂനെയില്‍ ആറ് പേരും ധാരാവിയില്‍ രണ്ട് പേരുമടക്കം 18 പേരാണ് കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച മാത്രം മരിച്ചത്. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ 2684 ആയി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പുറമെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചു. താനെയില്‍ മൂന്ന് പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയില്‍ ആറ് മലയാളി നഴ്‌സുമാരടക്കം 350 പേര്‍ക്ക് കൂടി കൊവിഡ്

Keywords:  Mumbai, News, National, COVID19, Health, Trending, Patient, Nurse, Police, Journalist, hospital, 350 more covid cases in maharashtra
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia