മൂവായിരത്തിലേറെ രാസപദാര്‍ത്ഥങ്ങള്‍ അടുക്കളപ്പുകയില്‍; വായുമലിനീകരണമുണ്ടാക്കുന്നതില്‍ അടുക്കള മുന്‍പന്തിയില്‍, അത്രയും അപകടകാരിയോ?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 07.05.2019) സിഗരറ്റുപുകയിലുള്ളതുപോലെ മാരകമായ രാസവസ്തുക്കള്‍ അടുപ്പില്‍നിന്നുള്ള പുകയും പുറന്തള്ളുന്നുണ്ട്. മൂവായിരത്തിലേറെ രാസപദാര്‍ഥങ്ങളാണ് വിറകോ ചാണകമോ കല്‍ക്കരിയോ കത്തിക്കുന്നത് കൊണ്ട് അന്തരീക്ഷത്തില്‍ കലരുന്നത്. 2.70 ലക്ഷംപേരാണ് 2018ല്‍ അടുക്കളകളില്‍നിന്നുള്ള വായുമലിനീകരണംമൂലമുള്ള രോഗങ്ങളാല്‍ ഇന്ത്യയില്‍ മരണമടഞ്ഞത്.

ഇന്ത്യയില്‍ ഇപ്പോഴും വിറകടുപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഐഐടി ഡല്‍ഹിയുടെ പഠനം വെളിപ്പെടുത്തുന്നത് രാജ്യത്ത് വായുമലിനീകരണത്തിനിടയാക്കുന്നതില്‍ മുന്‍പന്തിയില്‍ അടുക്കളകളാണെന്നാണ്. കാലിഫോര്‍ണിയ സര്‍വകലാശാലയുടെ സഹകരണത്തോടെ നടന്ന ഗവേഷണത്തിലെ കണ്ടെത്തലില്‍ പറയുന്നത്, വാഹനങ്ങളില്‍നിന്നും ഫാക്ടറികളില്‍നിന്നുമുള്ള മലിനീകരണത്തെക്കാള്‍ മുന്‍പില്‍ അടുക്കളകളില്‍നിന്ന് പുറന്തള്ളുന്ന പുകയും അതിലടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങളുമെന്നാണ്.

മൂവായിരത്തിലേറെ രാസപദാര്‍ത്ഥങ്ങള്‍ അടുക്കളപ്പുകയില്‍; വായുമലിനീകരണമുണ്ടാക്കുന്നതില്‍ അടുക്കള മുന്‍പന്തിയില്‍, അത്രയും അപകടകാരിയോ?

ഉണക്കിയ മൃഗകാഷ്ഠം, മണ്ണെണ്ണ, കല്‍ക്കരി എന്നിവയും അടുക്കളയില്‍ വിറകിനെ കൂടാതെ തീ കത്തിക്കാന്‍ ഉപയോഗിക്കുന്നു. ഇതും വായുമലിനീകരണം വര്‍ധിപ്പിക്കുന്നുണ്ട്. അടുക്കളയില്‍ നിന്ന് കാര്‍ബണ്‍ ഡയോക്‌സൈഡ്, മീഥേന്‍ തുടങ്ങിയ വാതകങ്ങളും പുറന്തള്ളുന്നു. ഇതെല്ലാം ചേര്‍ന്ന് ന്യൂമോണിയ, ശ്വാസകോശാര്‍ബുദം, ഹൃദ്രോഗം, സിരാവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങള്‍, പക്ഷാഘാതം എന്നിവയ്‌ക്കൊക്കെ കാരണമാകുന്നു.

വൈദ്യുതീകരണം, ആശാസ്യമായ മറ്റ് ഇന്ധനരീതികള്‍ എന്നിവയിലൂടെ ഇത്തരം മലിനീകരണ തോത് കുറയ്ക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇല്ലെങ്കില്‍ ഇന്ത്യ അതിവേഗം ഒന്നാംനിരയിലെത്തുന്നത് ശ്വാസകോശം, ഹൃദയം എന്നിവയെ ബാധിക്കുന്ന രോഗങ്ങളുടെ വ്യാപനത്തിലാവും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  2.70 lakh people died from indoor cooking smoke, Kottayam, News, Kerala, Cooking, Health, Researchers.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia