കൊറോണ; ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേരെ കാണാനില്ല, അന്വേഷണം ഊര്‍ജിതമാക്കി അധികൃതര്‍
Feb 3, 2020, 16:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭോപ്പാല്‍: (www.kvartha.com 03.02.2020) മധ്യപ്രദേശിലെ ആശുപത്രിയില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേരെ കാണാനില്ല. വുഹാനില്‍ നിന്ന് ഛതര്‍പൂരിലേക്ക് എത്തിയ 20കാരനെയും ചൈനയില്‍ നിന്ന് മൂന്നു ദിവസം മുമ്പ് ജബല്‍പൂരിലെത്തിയ മറ്റൊരു യുവാവിനെയുമാണ് കാണാതായത്. ചുമയും ജലദോഷവും തൊണ്ടവേദനയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുമായാണ് വുഹാനിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയായ യുവാവ് ഛതര്‍പൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു യുവാവ്.
എന്നാല്‍ വൈദ്യപരിശോധനയ്ക്കായി സാമ്പിളുകള്‍ എടുക്കാന്‍ ഞായറാഴ്ച രാവിലെ എത്തിയപ്പോള്‍ ഇയാളെ വാര്‍ഡില്‍ നിന്നും കാണാതായത്. ചൈനയില്‍ നിന്ന് മൂന്നു ദിവസം മുമ്പ് ജബല്‍പൂരിലെത്തിയ യുവാവിനൊപ്പം വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും നിരീക്ഷണവിധേയമാക്കിയത്. തുടര്‍ന്ന് ഇയാളും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു. ഇരുവരെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.
Keywords: Bhoppal, News, Health, Hospital, Enquiry, Youth, Student, Missing, Treatment, Flight, Coronavirus, 2 Youth Suspected to Have Coronavirus Go Missing from Hospital

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.