SWISS-TOWER 24/07/2023

കോവിഡ് വ്യാപനം: അട്ടപ്പാടിയിലെ വിദൂര ഊരുകളില്‍ വാക്‌സിനേഷനും പരിശോധനയും ശക്തമാക്കി ആരോഗ്യ വകുപ്പ്

 


ADVERTISEMENT

പാലക്കാട്: (www.kvartha.com 23.05.2021) കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ അട്ടപ്പാടിയിലെ വിദൂര ഊരുകളില്‍ വാക്‌സിനേഷനും പരിശോധനയും ശക്തമാക്കി ആരോഗ്യ വകുപ്പ്. മൂന്നു പഞ്ചായത്തുകളിലായി ശരാശരി 35 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മുരുഗളയില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മിക്ക ഊരുകളിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അഗളിയും ഷോളയൂരും ട്രിപിള്‍ ലോക് ഡൗണിലാണ്. 
Aster mims 04/11/2022

പുതൂര്‍, ഷോളയൂര്‍, അഗളി പഞ്ചായത്തുകളിലായി നിലവില്‍ 248 ആദിവാസികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സ്ഥിതി വരുതിയിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വാക്‌സിനേഷന്‍ വേഗത്തിലാക്കി. 45 വയസിന് മുകളിലുള്ള 45 ശതമാനം ആദിവാസികള്‍ക്കും വാക്‌സിന്‍ നല്‍കി. 35 ഊരു ക്യാമ്പുകള്‍ ഇതിനോടകം നടത്തി. 18 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷനും തുടക്കമായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കോവിഡ് വ്യാപനം: അട്ടപ്പാടിയിലെ വിദൂര ഊരുകളില്‍ വാക്‌സിനേഷനും പരിശോധനയും ശക്തമാക്കി ആരോഗ്യ വകുപ്പ്

Keywords: Palakkad, News, Kerala, Vaccine, Health, COVID-19, Health department, Attappady, Vaccination, Health department intensified vaccination and testing in remote villages in Attappady
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia