Galaxy S25 | സാംസങ് ഗാലക്സി പുതിയ മോഡലുകള്‍ ഉടന്‍ വിപണിയിലേക്ക്; വലിയൊരു കാമറ അപ്‌ഡേറ്റ് പ്രതീക്ഷിക്കാം, എസ്25 അള്‍ട്ര ഞെട്ടിക്കും

 
Samsung Galaxy S25's Main Camera Sensor Could Be Same as Galaxy S24, Samsung, Galaxy S25, Galaxy S25+, Galaxy S25 Ultra
Samsung Galaxy S25's Main Camera Sensor Could Be Same as Galaxy S24, Samsung, Galaxy S25, Galaxy S25+, Galaxy S25 Ultra


വരാനിരിക്കുന്ന ഗാലക്‌സി എസ്25, ഗാലക്‌സി എസ്25+ എന്നിവയുടെ മുന്‍കാമറയിലും മാറ്റമുണ്ടാവില്ല.

എസ്25 അള്‍ട്രയില്‍ 200 എംപി കാമറ.

ഗാലക്‌സി എസ്25 4000 എംഎച് ബാറ്ററിയുമായി തന്നെയാവും എത്തുക. 

വാനില മോഡലില്‍ 6.36 ഇഞ്ച് ഡിസ്പ്ലേയാണ് ഉണ്ടാവുക.

ന്യൂഡെല്‍ഹി: (KVARTHA) സാംസങ്ങിന്റെ വരാനിരിക്കുന്ന ഗാലക്സി എസ് 25 സീരീസ് ആഗോളതലത്തില്‍ പുറത്തിറങ്ങാന്‍ ഇനി ആറ് മാസങ്ങള്‍ മാത്രമാണ് ബാക്കി. 2025 വര്‍ഷത്തിന്റെ ആദ്യം തന്നെ പുതിയ സ്മാര്‍ട്ഫോണ്‍ മോഡലുകളായ ഗാലക്സി എസ്25, ഗാലക്സി എസ്25+, ഗാലക്സി എസ്25 അള്‍ട്ര എന്നിവ പുറത്തിറങ്ങുമെന്നാണ് റിപോര്‍ടുകള്‍. 

അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ 50 മെഗാപിക്‌സല്‍ പ്രധാന ക്യാമറയുമായി എത്തുന്ന നാലാമത്തെ ഗാലക്സി എസ് സീരീസ് ഫോണായിരിക്കും എസ്25. ഗാലക്സി ക്ലബിന്റെ അപ്ഡേറ്റ് പ്രകാരം സാംസങ് വരാനിരിക്കുന്ന ഗാലക്സി എസ്25ല്‍ കാമറ അപ്ഡേറ്റ് ചെയ്യാന്‍ സാധ്യതയില്ല. 

ഗാലക്സി എസ്24ലുള്ള അതേ റിയര്‍ കാമറ സെന്‍സറായിരിക്കും എസ്25ലും ഉണ്ടാവുകയെന്നാണ് സൂചനകള്‍. എസ്25+ന്റെ കാമറയിലും മാറ്റമുണ്ടാവില്ല. എന്നാല്‍ എസ്25 അള്‍ട്രയില്‍ വന്‍ കാമറ അപ്ഡേറ്റ് വരും. ഗാലക്‌സി എസ്25, ഗാലക്‌സി എസ്25+ എന്നിവയില്‍ 12 മെഗാപിക്‌സല്‍ മുന്‍ കാമറയാണുണ്ടാവുക. 

എസ് സീരീസിലെ മുന്‍ ഫോണുകളില്‍ നിന്ന് സെല്‍ഫി കാമറയുടെ കാര്യത്തിലും മാറ്റമൊന്നുമുണ്ടാകില്ലെന്ന് ഇതോടെ വ്യക്തം. ഗാലക്സി എസ്24, ഗാലക്‌സി എസ്23, ഗാലക്‌സി22 എന്നിവയ്ക്ക് നിലവില്‍ 50 മെഗാപിക്‌സല്‍ പ്രൈമറി കാമറയാണുള്ളത്. 

എന്നാല്‍ ഗാലക്‌സി എസ്25 അള്‍ട്ര പൊളി ആയിരിക്കും. വലിയൊരു കാമറ അപ്‌ഡേറ്റ് പ്രതീക്ഷിക്കുന്നു. 200 മെഗാപിക്‌സല്‍ പ്രധാന കാമറയും 50 മെഗാപിക്സല്‍ സെന്‍സറിലുള്ള 5ഃ ഒപ്റ്റികള്‍ സൂമും 50 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ആംഗിള്‍ കാമറയും 3ഃ സൂമോടെ 50 മെഗാപിക്‌സല്‍ ടെലിഫോടോ സെന്‍സറും ലഭിച്ചേക്കാം.

ഗാലക്‌സി എസ്24 അള്‍ട്രായില്‍ നിന്ന് അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, 3ഃ സെന്‍സര്‍ എന്നിവയില്‍ മാറ്റം പ്രതീക്ഷിക്കുന്നു. ഗാലക്‌സി എസ്25 4000 എംഎച് ബാറ്ററിയുമായി തന്നെയാവും എത്തുക. വാനില മോഡലില്‍ 6.36 ഇഞ്ച് ഡിസ്പ്ലേയാണ് ഉണ്ടാവുകയെന്നും സൂചനയുണ്ട്. സെന്‍സര്‍ സൈസ് അടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia