Personal Computer | എഐ ഫീചറുള്ള പേഴ്സണല്‍ കംപ്യൂടറുമായി മൈക്രോസോഫ്റ്റ്; പുതിയ അപ്ഡേറ്റ് ലക്ഷക്കണക്കിന് ഉപഭോക്താക്കളെ സ്വാധീനിക്കും
*വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ ഓര്‍മിച്ചെടുക്കാനും വീണ്ടെടുക്കാനും കഴിയുന്ന സംവിധാനം.
*ബില്‍ഡ് ഡെവലപര്‍ കോണ്‍ഫറന്‍സിലാണ് സംഭവം അവതരിപ്പിച്ചത്.
*വിന്‍ഡോസ് റീകാള്‍ പ്രയോജനപ്പെടുത്തും.
ന്യൂഡെല്‍ഹി: (KVARTHA) ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീചറുള്ള പേഴ്സണല്‍ കംപ്യൂടറുമായി മൈക്രോസോഫ്റ്റ്. പുതിയ അപ്ഡേറ്റ് ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് ഉപകാരപ്രദമാകുക. മൈക്രോസോഫ്റ്റിന്റെ ബില്‍ഡ് ഡെവലപര്‍ കോണ്‍ഫറന്‍സിലാണ് പുതിയ എഐ സംവിധാനം അവതരിപ്പിച്ചത്. ഇനി മുതല്‍ വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തിനൊപ്പമായിരിക്കും ഈ പുതിയ എഐ ഫീചറുമുണ്ടാകുക.
ഉപയോക്താവ് ഉപയോഗിച്ച ആപുകള്‍, സന്ദര്‍ശിച്ച വെബ്സൈറ്റുകള്‍, കണ്ട ഹ്രസ്വചിത്രങ്ങള്‍ തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും ലോഗ് ചെയ്യുന്ന ടൂളാണിത്. ഉപയോക്താവിന്റെ സ്വകാര്യത പൂര്‍ണമായും സംരക്ഷിച്ചാണ് പുതിയ ഫീചര്‍ അവതരിപ്പിക്കുകയെന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുള്ളത്.
ഉപഭോക്താക്കള്‍ക്ക് ഏതെങ്കില്‍ പ്രവര്‍ത്തനം പിന്തുണക്കണമെങ്കില്‍ അതിനുള്ള സൗകര്യവും പുതിയ എഐ സംവിധാനത്തിലുണ്ടാവുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി എടുക്കുന്ന സ്‌ക്രീന്‍ഷോടുകള്‍ കംപ്യൂടറില്‍ സൂക്ഷിച്ചിരിക്കുന്ന എഐയുടെ സഹായത്തോടെ വിശകലനം ചെയ്താണ് ഇത് പ്രവര്‍ത്തിക്കുന്നത്.
പേഴ്സണല്‍ കംപ്യൂടറില്‍ വ്യക്തികളുടെ പ്രവര്‍ത്തനങ്ങളെല്ലാം ഓര്‍മിച്ചെടുക്കാനും വീണ്ടെടുക്കാനും കഴിയുന്ന സംവിധാനത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. വിന്‍ഡോസ് റീകാള്‍ എന്ന സംവിധാനം പ്രയോജനപ്പെടുത്തിയാണ് കംപ്യൂടറില്‍ ചെയ്ത കാര്യങ്ങളെല്ലാം ഓര്‍ത്തെടുക്കുക. പുതിയ സംവിധാനത്തിലൂടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ കണക്കുകൂട്ടല്‍.