Microsoft Copilot | ശക്തിയേറിയ പ്രൊസസറും ഒരു ദിവസം മുഴുവന്‍ ബാറ്ററിലൈഫും; എഐ ഫീചറുകളോട് കൂടി പേഴ്സണല്‍ കംപ്യൂടറുകള്‍ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ് 

 
Microsoft unveils Copilot+ PCs Surface Pro, and Laptop with AI features, Artificial Intelligence, Microsoft Copilot, Copilot+ PCs

*വില 999 ഡോളറിലാണ് ആരംഭിക്കുന്നത്. 

*മൈക്രോസോറ്റ്.കോം എന്ന വെബ്സൈറ്റില്‍ നിന്ന് മുന്‍കൂര്‍ ബുക് ചെയ്യാം.

*40 ല്‍ ഏറെ ഭാഷകളില്‍ നിന്ന് ഇന്‍ഗ്ലീഷിലേക്ക് ശബ്ദം തര്‍ജമ ചെയ്യും.

*പ്ലാറ്റിനം, ബ്ലാക്, ഡ്യണ്‍, സാഫയര്‍ എന്നിങ്ങനെ 4 കളറുകളില്‍ ലഭ്യമാക്കും. 

ന്യൂഡെല്‍ഹി: (KVARTHA) ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീചറുള്ള പുതിയ വിഭാഗത്തില്‍പെട്ട വിന്‍ഡോസ് പേഴ്‌സണല്‍ കംപ്യൂടറുമായി അമേരികന്‍ ടെക് കംപനിയായ മൈക്രോസോഫ്റ്റ്. ഈ ലാപ്ടോപുകളെ 'കോപൈലറ്റ് + പിസികള്‍' എന്നാണ് മൈക്രോസോഫ്റ്റ് വിളിക്കുന്നത്. 

മൈക്രോസോഫ്റ്റ് ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വേഗമേറിയതും ബുദ്ധിശക്തിയേറിയതുമാണ് കോപൈലറ്റ് പിസികളെന്ന് കംപനി അവകാശപ്പെടുന്നു. സെകന്‍ഡില്‍ 48 ട്രില്യനിലധികം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്ന ന്യൂ ജെനറേഷന്‍ ന്യൂറല്‍ പ്രോസസിംഗ് യൂണിറ്റാണ് ഇവ. ഈ വിഭാഗത്തില്‍ പെടുന്ന സര്‍ഫേസ് പ്രോ, സര്‍ഫേസ് ലാപ്ടോപ് എന്നീ ലാപ്ടോപുകളാണ് കംപനി അവതരിപ്പിച്ചത്.

ആധുനിക ശൈലിയിലുള്ള രൂപകല്‍പനയിലാണ് പുതിയ കോ പ്ലസ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കനം കുറഞ്ഞ രീതിയിലുള്ള നിര്‍മാണവും ടച് സ്‌ക്രീന്‍ ഡിസ്പ്ലേയും എഐയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കാമറയും, പ്രീമിയം ഓഡിയോ ഹാപ്റ്റിക് ടച്പാഡുമെല്ലാം സര്‍ഫേസ് ലാപ്ടോപിനെ വേറിട്ടതാക്കുന്നു.

40 ലേറെ ഭാഷകളില്‍നിന്ന് ഇന്‍ഗ്ലീഷിലേക്ക് ശബ്ദം തര്‍ജമ ചെയ്യാനുമുള്ള സൗകര്യം ഉള്‍പെടെ കോക്രിയേറ്റര്‍, ലൈവ് കാപ്ഷന്‍സ് പോലുള്ള സൗകര്യങ്ങളും വിവിധങ്ങളായ ഫീചറുകളും കോപൈലറ്റ് പ്ലസ് ലാപ്ടോപുകളില്‍ ലഭ്യമാണ്. മൈക്രോസോഫ്റ്റ് സര്‍ഫേസിനൊപ്പം അസുസ്, ലെനോവോ, ഡെല്‍, എച്പി, സാംസങ് തുടങ്ങിയ ബ്രാന്‍ഡുകളും കോപൈലറ്റ് + പിസികള്‍ അവതരിപ്പിക്കും.

സര്‍ഫേസ് ലാപ്ടോപ് 5 നേക്കാള്‍ 86 ശതമാനം വേഗം കൂടുതലാണ് സര്‍ഫേസ് ലാപ്ടോപിനെന്നും മൂന്ന് 4കെ മോണിറ്ററുകള്‍ ഇതുമായി ബന്ധിപ്പിക്കാനാവുമെന്നും കംപനി അവകാശപ്പെടുന്നു. ബാറ്ററി ശേഷിയിലേക്ക് വന്നാല്‍, 15 ഇഞ്ച് സര്‍ഫേസ് ലാപ്ടോപില്‍ 22 മണിക്കൂര്‍ വീഡിയോ പ്ലേബാക് ടൈമും, 13.8 ഇഞ്ച് ലാപ്ടോപില്‍ 20 മണിക്കൂര്‍ നേരവും പ്ലേബാക് ടൈം ലഭിക്കും.

ശക്തിയേറിയ പ്രൊസസര്‍, ഒരു ദിവസം മുഴുവന്‍ ബാറ്ററിലൈഫ്, അത്യാധുനിക എഐ മോഡലുകള്‍ ഉപയോഗിക്കാനുള്ള സൗകര്യം ഉള്‍പെടെ മറ്റ് പിസികളില്‍ ലഭ്യമല്ലാത്ത പലതും പുതിയ കോ പൈലറ്റ് പിസികളില്‍ സാധിക്കുമെന്ന് കംപനി അവകാശപ്പെട്ടു.

വിവിധ പോര്‍ടുകള്‍, വൈഫൈ 7, ഫുള്‍ എച്ഡി സര്‍ഫേസ് സ്റ്റുഡിയോ കാമറ, ഓടോമാറ്റിക് ഫ്രേയിമിങ്, പോര്‍ട്രെയ്റ്റ് ബ്ലര്‍ പോലുള്ള എഐ പിന്തുണയുള്ള വിന്‍ഡോസ് സ്റ്റുഡിയോ ഇഫക്ടുകള്‍, ക്രിയേറ്റീവ് ഫില്‍റ്ററുകള്‍, വോയ്‌സ് ഫോകസ്, ഒംനി സോണിക് സ്പീകറുകള്‍, ഡോള്‍ബി അറ്റ്‌മോസ്, സ്റ്റുഡിയോ മൈക്‌സ് തുടങ്ങിയ സൗകര്യങ്ങളും ഇതില്‍ ലഭ്യമാണ്.

എച്ഡിആര്‍ സാങ്കേതിക വിദ്യ, ഡോള്‍ബി വിഷന്‍ ഐക്യൂ, അഡാപ്റ്റീവ് കളര്‍ സാങ്കേതിക വിദ്യ എന്നിവയും സര്‍ഫേസ് ലാപ്ടോപിനുണ്ട്. സ്നാപ്ഡ്രാഗണ്‍ എക്സ് എലൈറ്റ്, സ്നാപ്ഡ്രാഗണ്‍ എക്സ് പ്ലസ് പ്രൊസസറുകളാണിതില്‍. പിക്സല്‍ സെന്‍സ് ടച് സ്‌ക്രീന്‍ ഡിസ്പ്ലേയാണിതിന്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. 

Surface Pro

ഏസറിന്റെ സ്വിറ്റ് 14 എഐ 2.5 കെ ടച് സ്‌ക്രീന്‍, അസൂസിന്റെ വിവോബുക് എസ്15, ഡെലിന്റെ എക്സ്പിഎസ് 13, ഇന്‍സ്പിരോണ്‍ 14 പ്ലസ്, ഇന്‍സ്പിരോണ്‍ 14, ലാറ്റിറ്റിയൂഡ് 7455, ലാറ്റിറ്റിയൂഡ് 5455 എന്നീ അഞ്ച് ഡിവൈസുകള്‍, എച്പിയുടെ ഒംനിബുക് എക്സ് എഐ പിസി, എച്പി എലൈറ്റ്ബുക് അള്‍ട്ര ജി1ക്യു എഐ പിസി, ലെനോവോയുടെ യോഗ സ്ലിം 7എക്സ്, തിങ്ക്പാഡ് ടി14എസ് ജെന്‍6, സാംസങിന്റെ പുതിയ ഗാലക്സി ബുക് 4 എഡ്ജ് എന്നിവ കോപൈലറ്റ് പ്ലസ് വിഭാഗത്തില്‍പെടുന്ന പിസികളുടെ മറ്റ് ബ്രാന്‍ഡുകളാണ്.

Surface Laptop

കോപൈലറ്റ് + സര്‍ഫേസ് ലാപ്ടോപ് വില

മൈക്രോസോഫ്റ്റിന്റെ സര്‍ഫേസ് ലാപ്ടോപിന്റെ വില 999 ഡോളറിലാണ് ആരംഭിക്കുന്നത്. മൈക്രോസോറ്റ്.കോം എന്ന വെബ്സൈറ്റില്‍ നിന്ന് ഇത് മുന്‍കൂറായി ബുക് ചെയ്യാം. ജൂണ്‍ 28 മുതല്‍ ആഗോളവ്യാപകമായി മുന്‍നിര റീടെയില്‍ സ്റ്റോറുകളില്‍ സര്‍ഫേസ് ലാപ്ടോപ് എത്തും. പ്ലാറ്റിനം, ബ്ലാക്, ഡ്യണ്‍, സാഫയര്‍ എന്നിങ്ങനെ നാല് കളറുകളില്‍ 13.8 ഇഞ്ച്, 15 ഇഞ്ച് സ്‌ക്രീന്‍ സൈസ് ഓപ്ഷനുകളിലാണ് സര്‍ഫേസ് ലാപ്ടോപ് വിപണിയിലെത്തുക. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia