Recipe | വീട്ടിൽ തന്നെ ഉണ്ടാക്കാം, കൊതിയൂറും 'പെപ്പർ ചിക്കൻ'; റെസിപ്പി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കേരള സ്റ്റൈൽ രുചി
● കുരുമുളക് കൊണ്ട് ഉണ്ടാക്കുന്ന രുചികരമായ വിഭവം
● ചോറിനോടും ചപ്പാത്തി, പൊറോട്ട എന്നിവയ്‌ക്കൊപ്പവുമെല്ലാം കഴിക്കാം
മിൻ്റു തൊടുപുഴ
(KVARTHA) ഇന്ന് നമ്മുടെ ഈ കേരളത്തിൽ ധാരാളം ചിക്കൻ വിഭവങ്ങളാണ് ഒരോ ദിവസവും ഉയർന്നുവന്നുകൊണ്ടിരിക്കുന്നത്. ചിക്കൻ ഉപയോഗിച്ച് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാൻ മലയാളികൾ പ്രാപ്തരായി കഴിഞ്ഞിരിക്കുന്നു എന്നതാണ് സത്യവും. ഒരോ ചിക്കൻ വിഭവവും ഒന്നിനൊന്ന് മികച്ച രീതിയിൽ ഉണ്ടാക്കുന്നതിലുള്ള മലയാളികളുടെ കലാവിരുത് ഒന്ന് വേറെ തന്നെയാണ്. നല്ല രൂചിയോടുകൂടി ചിക്കൻ വിഭവങ്ങൾ പാകം ചെയ്യുന്നതിൽ സ്ത്രീകൾക്ക് ഒപ്പം പുരുഷന്മാരും ഉണ്ടെന്ന് ഓർക്കണം.
റെസ്റ്റോറൻ്റുകളിൽ മാത്രമല്ല വീടുകളിൽ പോലും ഇതുപൊലെയുള്ള പാചകങ്ങൾ ഒരുക്കാൻ ഒരു മത്സരം നടക്കുന്നു എന്ന് തീർച്ച. ഈ അവസരത്തിൽ ചിക്കൻ ഉപയോഗിച്ച് മറ്റൊരു വിഭവം ഉണ്ടാക്കുന്നതെങ്ങനെയെന്നാണ് പരിചയപ്പെടുത്തുന്നത്. നല്ലൊരു പെപ്പർ ചിക്കൻ റെസീപ്പിയുമായാണ് വരുന്നത്. കൊതിയൂറുന്ന നല്ലൊരു പെപ്പർ ചിക്കൻ നിങ്ങൾക്ക് വീട്ടിൽ തന്നെ തയാറാക്കാം.
ആവശ്യമായ വിഭവങ്ങൾ.
1, ചിക്കൻ - 1 കിലോ
2, വെളിച്ചെണ്ണ/ഓയിൽ
3, കറിവേപ്പില
4, വെളുത്തുള്ളി ചതച്ചത് - 1 1/2 ടേബിൾ സ്പൂൺ
5, ഇഞ്ചി ചതച്ചത് - 1 ടേബിൾ സ്പൂൺ
6, മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
7, കുരുമുളക് ചതച്ചത് - 1 ടേബിൾ സ്പൂൺ
8, ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ച് കറിവേപ്പിലയും ഒന്നര ടേബിൾസ്പൂൺ വെളുത്തുള്ളി ചതച്ചതും ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചതും അര ടീസ്പൂൺ മഞ്ഞൾ പൊടിയും കൂടെ ചേർത്ത് ഒന്ന് ഇളക്കിയെടുക്കണം. ശേഷം ഇതിലേക്ക് കഴുകിവെച്ച ചിക്കൻ ചേർത്ത് അതിലേക്ക് ഒരു ടേബിൾസ്പൂൺ തരിയായി പൊടിച്ച കുരുമുളകും ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് ഉയർന്ന തീയിൽ ഇളക്കിയെടുക്കണം. ശേഷം ഇതിലേക്ക് കുറച്ച് കൂടെ വെളിച്ചെണ്ണയും കറിവേപ്പിലയും കൂടെ ചേർത്ത് ഉയർന്ന തീയിൽ ഒന്ന് പൊരിച്ചെടുക്കണം.
ഏകദേശം ഒരു പത്ത് മിനിറ്റോളം ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ ഒന്ന് മറിച്ചിട്ട് വേവിച്ചെടുക്കണം. അടുത്തതായി ഒരു കുക്കർ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നേരത്തെ കോഴി പൊരിച്ച എണ്ണയുടെ ബാക്കിയും കുറച്ച് വെളിച്ചെണ്ണയും കൂടെ ചേർത്ത് ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ച് കറിവേപ്പിലയും ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചതും കൂടെ ചേർത്ത് കുറഞ്ഞ തീയിൽ ഒന്ന് വഴറ്റിയെടുക്കണം.
ശേഷം ഇതിലേക്ക് നാല് ഇടത്തരം സവാള നീളത്തിൽ അരിഞ്ഞതും എട്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും കൂടെ ചേർത്ത് മീഡിയം തീയിൽ നന്നായി വഴറ്റിയെടുക്കണം. കുറഞ്ഞ തീയിൽ വച്ച ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടിയും ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് ടീസ്പൂൺ ഖരം മസാല പൊടിയും ഒരു ടീസ്പൂൺ പെരുംജീരകം പൊടിയും അര ടീസ്പൂൺ നല്ലജീരകം പൊടിയും കൂടെ ചേർത്ത് ഒരു മിനിറ്റോളം ഒന്ന് വഴറ്റിയെടുക്കണം. അപ്പോൾ കൊതിയൂറും പെപ്പർ ചിക്കൻ റെഡി.
ഇനി നിങ്ങൾക്ക് ഇത് ചപ്പാത്തിക്കോ പൊറോട്ടയ്ക്കൊപ്പമോ ചോറിനോപ്പമോ കഴിക്കാം. തീർച്ചയായും ഇത് നിങ്ങൾ വീട്ടിൽ ഉണ്ടാക്കി നോക്കാൻ ശ്രദ്ധിക്കുക. എല്ലാവർക്കും ഇത് ഇഷ്ടമാകും എന്നതിൽ രണ്ട് തരമില്ല.
#pepperchicken #keralarecipe #homecooked #indianfood #foodblog #cooking #easyrecipes #spicyfood
