Coffee | ഫില്‍റ്റര്‍ കാപ്പിയും ഇന്‍സ്റ്റന്റ് കാപ്പിയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഉണ്ടാക്കുന്ന രീതിയും രുചി മാറ്റങ്ങളും അറിയാം 

 
Image Representing Filter Coffee vs. Instant Coffee: A Taste Comparison
Image Representing Filter Coffee vs. Instant Coffee: A Taste Comparison

Representational Image Generated by Meta AI

● വീടുകളില്‍ അധികവും സാധാരണ കാപ്പി.
● ഷോപ്പുകളിലും ബേക്കറികളിലും ഇന്‍സ്റ്റന്റ് കാപ്പി.
● കാപ്പിക്കുരു ഉണക്കിപ്പൊടിച്ച് അതിന്റെ സത്തെടുത്താണ് ഫില്‍റ്റര്‍ കാപ്പി.
● ഫില്‍റ്റര്‍ കാപ്പിയില്‍ കഫൈന്‍ കൂടുതല്‍ ഉണ്ട്. 

ഹന്നാ എല്‍ദോ

(KVARTHA) മലയാളികള്‍ പൊതുവേ ചായ അല്ലെങ്കില്‍ കാപ്പിയുടെ ആരാധകരാണ്. ചായയും കാപ്പിയുമൊക്കെ എപ്പോഴും വ്യത്യസ്തമായ രീതിയില്‍ പുതുമയോടെ രുചിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ഏറെയും പേര്‍. നമ്മുടെ നാട്ടില്‍ അതിരാവിലെ ഒരു കടും കാപ്പി കുടിച്ചില്ലെങ്കില്‍ എല്ലാവര്‍ക്കും അതൊരു ബുദ്ധിമുട്ട് തന്നെയാണ്. കാപ്പി തന്നെ രണ്ട് വിധത്തിലാണ് അറിയപ്പെടുന്നത് ഫില്‍റ്റര്‍ കാപ്പിയെന്നും ഇന്‍സ്റ്റന്റ് കാപ്പിയെന്നും. 

വീടുകളില്‍ അധികവും സാധാരണ കാപ്പിയാണ് ഉപയോഗിക്കുന്നതെങ്കില്‍ വലിയ വലിയ ഷോപ്പുകളിലും ബേക്കറികളിലും മറ്റും ഇന്‍സ്റ്റന്റ് കാപ്പിയാണ്. ഫില്‍റ്റര്‍ കാപ്പിയും ഇന്‍സ്റ്റന്റ് കാപ്പിയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇവ ഉണ്ടാക്കുന്ന രീതിയും പ്രധാന രുചി വ്യത്യാസങ്ങളും ആണ് ഇവിടെ കുറിക്കുന്നത്.

ഇന്‍ഡ്യയില്‍ ഇന്‍സ്റ്റന്റ് കാപ്പിയല്ല ഫില്‍റ്റര്‍ കാപ്പിയാണ് യഥാര്‍ത്ഥത്തില്‍ സാധാരണ കാപ്പി എന്ന് വിളിക്കുന്നത്. കാപ്പിയ്ക്ക് കൂടുതല്‍ ഷെല്‍ഫ് ലൈഫ് നല്‍കുവാന്‍ (ഒരുപാട് കാലം കേടുവരാതെ സൂക്ഷിക്കാന്‍) വേണ്ടി മാത്രം ഉണ്ടാക്കിയെടുത്ത ഒരു വകഭേദം മാത്രമാണ് ഇന്‍സ്റ്റന്റ് കാപ്പി. ഫില്‍റ്റര്‍ കാപ്പിയും ഇന്‍സ്റ്റന്റ് കാപ്പിയും തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നത് അവ ഉണ്ടാക്കുന്ന രീതിയിലാണ്. കാപ്പിക്കുരു ഉണക്കിപ്പൊടിച്ച് അതിന്റെ സത്തെടുത്താണ് ഫില്‍റ്റര്‍ കാപ്പി ഉണ്ടാക്കുന്നത്. ഈ സത്ത് ഡിക്കോക്ഷന്‍ എന്നാണറിയപ്പെടുന്നത്. 

ഇത് വീണ്ടും ഫ്രീസ് ഡ്രയിങ് എന്ന പ്രക്രിയയിലൂടെ കടന്നു പോകുമ്പോള്‍ ലഭിക്കുന്ന പൊടിയാണ് ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി. ഒരുപാട് മാറ്റങ്ങളിലൂടെയും പ്രക്രിയകളിലൂടെയും കടന്നു പോകാത്ത ഫില്‍റ്റര്‍ കാപ്പിക്ക് തന്നെയാണ് രുചിക്കൂടുതല്‍. അതുകൊണ്ട് ഫില്‍റ്റര്‍ കാപ്പിയുടെ രുചിയറിഞ്ഞവര്‍ ഒരിക്കലും ഇന്‍സ്റ്റന്റ് കാപ്പി കുടിക്കാന്‍ താല്പര്യപ്പെടില്ല. ഇന്‍സ്റ്റന്റ് കാപ്പിയും ഫില്‍റ്റര്‍ കാപ്പിയും തമ്മില്‍ രുചിവ്യത്യാസങ്ങള്‍ ഉണ്ട്. ഇന്‍സ്റ്റന്റ് കാപ്പിയില്‍ ഉള്ളതിനേക്കാള്‍ കഫൈന്‍ ഫില്‍റ്റര്‍ കാപ്പിയില്‍ ഉണ്ട്. 

ഇന്ത്യയ്ക്ക് വെളിയില്‍ മിക്കവാറും കാപ്പിക്കുരു നേരിട്ട് പൊടിച്ചെടുത്ത് ഡിക്കോക്ഷന്‍ ഉണ്ടാക്കുന്ന കാപ്പി മെഷീനുകള്‍ ആണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇന്ത്യയില്‍ ഫില്‍റ്റര്‍ കാപ്പിയ്ക്ക് ആരാധകര്‍ ഏറെയുള്ള തമിഴ്നാട്ടിലും, കര്‍ണാടകയിലുമൊക്കെ വീടുകളില്‍ ഉപയോഗിക്കുന്നത് പ്രത്യേക രീതിയിലുളള  പാത്രം ആണ്. ഇതിന്റെ മുകളിലെ തട്ടില്‍  കാപ്പിക്കുരു ഉണക്കി പൊടിച്ചുണ്ടാക്കിയ കാപ്പിപ്പൊടി നിറയ്ക്കും. ഈ തട്ടിന്റെ കീഴ്ഭാഗം ഫില്‍റ്റര്‍ ആണ്. 

കാപ്പിയുടെ സത്ത് അരിച്ചിറങ്ങാന്‍ പാകത്തിലുള്ള അരിപ്പ പോലെയാണിത്. കാപ്പിപ്പൊടി നിറച്ച ശേഷം തിളയ്ക്കുന്ന വെള്ളം കുറച്ചു കുറച്ചായി ഇതിലേക്ക് ഒഴിച്ച് കൊടുക്കണം. അപ്പോള്‍ ഡിക്കോക്ഷന്‍ പതുക്കെ താഴത്തെ പാത്രത്തിലേക്ക് ഇറങ്ങും. ഇത് നേരിട്ട് പാലില്‍ ചേര്‍ത്തോ അല്ലാതെയോ കുടിക്കാം. കാപ്പിയെ സംബന്ധിച്ച് നല്ലൊരു അറിവാണിത്. ഫില്‍റ്റര്‍ കാപ്പിയും ഇന്‍സ്റ്റന്റ് കാപ്പിയും ഒരിക്കലും സമൂഹത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്ന് തന്നെ. പുതിയ രുചിയില്‍ പുതിയ വക ഭേദങ്ങളില്‍ നറു മണത്തോടെ ഒരോ കാലത്തും പുതിയ കാപ്പികള്‍ ഉണ്ടാകും.

ഈ ലേഖനം സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുക. ഫിൽറ്റർ കാപ്പിയും ഇൻസ്റ്റന്റ് കാപ്പിയും സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ ചുവടെ കമൻ്റ് കോളത്തിൽ പങ്കുവയ്ക്കുക

This article explores the differences between filter coffee and instant coffee, focusing on the brewing process and taste. It also discusses the popularity of filter coffee in India and the reasons behind it.

#filtercoffee #instantcoffee #coffeecomparison #coffeelover #indiancoffee #beverage #taste #brewing

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia