Marriage Rumour | സാനിയ മിര്‍സയും മുഹമ്മദ് ശമിയും വിവാഹിതരാകുന്നു? ഒടുവില്‍ മൗനം വെടിഞ്ഞ് ടെനീസ് താരത്തിന്റെ പിതാവ്


ഓഗസ്റ്റ് 20നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നതെന്ന തരത്തിലുള്ള കിംവദന്തികള്‍ പരന്നു.
ഈ വര്‍ഷം ആദ്യമാണ് സാനിയയും പാകിസ്താന്‍ ക്രികറ്റ് താരം ശുഐബ് മാലിക്കും വിവാഹമോചനം നേടിയത്.
ശമിയും ഭാര്യ ഹസിന്‍ ജഹാനും വേര്‍പിരിഞ്ഞാണ് താമസം.
ന്യൂഡെല്‍ഹി: (KVARTHA) ഏറെ ആരാധകരുള്ള ഇന്‍ഡ്യയുടെ അഭിമാന കായിക താരങ്ങളാണ് സാനിയ മിര്‍സയും മുഹമ്മദ് ശമിയും. ഇന്‍ഡ്യന്‍ ക്രികറ്റ് ടീമിനെ ലോകകപ് ഫൈനല്‍ വരെ എത്തിച്ച പേസറാണ് മുഹമ്മദ് ശമി. ഇന്‍ഡ്യന്‍ ടെനീസിലെ ഇതിഹാസമായി മാറിയ താരമാണ് സാനിയ മിര്‍സ. ഇരുവരും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും കോളിളക്കം സൃഷ്ടിച്ച് പ്രചരിക്കുന്നത്.
ഇരുവരും തമ്മില്‍ വിവാഹിതരായെന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ വ്യാജച്ചിത്രം കൂടി പ്രചരിച്ചതോടെ അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായി. ചിത്രം വ്യാപകമായതോടെ നിരവധി ആരാധകര്‍ താരങ്ങള്‍ക്ക് ആശംസ നേര്‍ന്ന് രംഗത്ത് എത്തി. എന്നാല്‍ 2010 ഏപ്രിലില്‍ ക്രികറ്റ് താരം ശുഐബ് മാലിക്കുമായുള്ള സാനിയയുടെ വിവാഹത്തിന്റെ ചിത്രത്തില്‍ നിന്ന് ശുഐബിനെ മാറ്റി ശമിയെ എഡിറ്റ് ചെയ്ത ചിത്രമാണത്.
എന്നാല്‍ ഇവര്‍ ഇതുവരെ വിവാഹിതരായിട്ടില്ലെന്നും ഓഗസ്റ്റ് 20നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നതെന്ന തരത്തിലുള്ള കിംവദന്തികള്‍ പരന്നു. എന്നാല്‍ ഇപ്പോഴിതാ ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന തരത്തിലുള്ള കിംവദന്തികളില്‍ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ടെനീസ് താരത്തിന്റെ പിതാവ് ഇമ്രാന്‍ മിര്‍സ.
ഇതെല്ലാം അസംബന്ധമാണ്. അവള്‍ അവനെ കണ്ടിട്ടുപോലുമില്ല. അത്തരം വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് സാനിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഈ വര്‍ഷം ആദ്യമാണ് സാനിയയും പാകിസ്താന്‍ ക്രികറ്റ് താരം ശുഐബ് മാലിക്കും വിവാഹമോചനം നേടിയത്. ഇരുവരും വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടയിലാണ് പാകിസ്താന്‍ ക്രികറ്റ് താരം ശുഐബ് മാലിക് വിവാഹതിനായെന്ന വാര്‍ത്ത പുറത്ത് വരുന്നത്. പ്രശസ്ത പാക് അഭിനേത്രി സന ജാവേദ് ആണ് (Sana Javed)വധു. വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ ശുഐബ് മാലിക് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് വിവാഹ വാര്‍ത്ത പുറം ലോകം അറിയുന്നത്. ശമിയും ഭാര്യ ഹസിന്‍ ജഹാനും വേര്‍പിരിഞ്ഞാണ് താമസം.