സഞ്ജയ് ദത്ത്‌ അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്ത അമീഷ പട്ടേല്‍ നിഷേധിച്ചു

 


ADVERTISEMENT

സഞ്ജയ് ദത്ത്‌ അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്ത അമീഷ പട്ടേല്‍ നിഷേധിച്ചു
മുബൈ: ബോളീവുഡിലെ ആത്മസുഹൃത്തുക്കളായ സഞ്ജയ് ദത്തിനേയും അമീഷ പട്ടേലിനേയും തമ്മിലടിപ്പിക്കാനുള്ള പാപ്പരാസികളുടെ ശ്രമം പൊളിഞ്ഞു. അമീഷ പാട്ടേലിനോട് സഞ്ജയ് ദത്ത് അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്ത അമീഷ നിഷേധിച്ചതോടെ ബോളീവുഡ് ഏറെ ചര്‍ച്ച ചെയ്ത വിവാദത്തിന്‌ തിരശീല വീണു. നിര്‍മ്മാതാവ് രോഹിത് ധവാന്‍ ഒരുക്കിയ സംഗീത നിശയില്‍ പങ്കെടുക്കാനെത്തിയ അമീഷ ധരിച്ച ചന്യ-ചോളിയുടെ ദുപ്പട്ട സഞ്ജയ് ദത്ത് പിടിച്ചുവലിച്ചെന്നായിരുന്നു സംഭവത്തിന്‌ ദൃക്സാക്ഷിയായ ഒരു പാപ്പരാസിയുടെ മൊഴി. എന്നാല്‍ സഹോദര തുല്യനായ സഞ്ജയ് ദത്ത് തന്നോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ശരീരം പുറത്തുകാണിക്കുന്ന ഇത്തരം വസ്ത്രങ്ങള്‍ ധരിക്കരുതെന്ന്‌ പറഞ്ഞ് ദുപ്പട്ട വലിച്ച്‌ തന്റെ ശരീരം മറയ്ക്കുകയാണ്‌ ചെയ്തതെന്നും അമീഷ വ്യക്തമാക്കി. ആരെങ്കിലും തന്നോട് അപമര്യാദയോടെ പെരുമാറിയാല്‍ സഞ്ജയ് അയാളെ കൊല്ലാന്‍ പോലും മടിക്കില്ലെന്നും അമീഷ കൂട്ടിച്ചേര്‍ത്തു. അത്രയേറെ സഞ്ജയ് ദത്ത് തന്നെ ഒരു സഹോദരിക്ക് തുല്യയായാണ്‌ കാണുന്നതെന്നും അമീഷ വ്യക്തമാക്കി.

ചോളി വിവാദം പുറത്തുവന്നതിനെത്തുടര്‍ന്ന്‌ സഞ്ജയ് ദത്തും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അമീഷ തന്റെ സഹോദരിമാരായ പ്രിയയുടേയും നമ്രതയുടേയും സ്ഥാനത്താണെന്നും അവര്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങിയാലും തന്റെ പ്രതികരണം ഇതുപോലെ തന്നെയായിരിക്കുമെന്നും സഞ്ജയ് ദത്ത് വ്യക്തമാക്കിയിരുന്നു. ഏതായാലും അമീഷ സഞ്ജയ് ദത്തിന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ചതോടെ വിവാദത്തിന്‌ തിരശ്ശീല വീണിരിക്കുകയാണ്‌.

English Summery
Ameehsa denied accusing Sanjay of misbehaving with her and said, “Sanju is very protective about me. He`s such a dear friend that he can never ever misbehave. In fact, Sanju would himself kill if someone would try to touch me. He wouldn`t allow even a fly to hurt me. All these cheap rumours of `misbehaviour` is sheer nonsense and spread by jealous losers.”
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia