വില്യമിനും കേറ്റിനുമൊപ്പം ഷാരൂഖിന്റെ ഡബ്‌സ്മാഷ്?

 


മുംബൈ: (www.kvartha.com 10.04.2016) ബ്രിട്ടീഷ് രാജകുമാര വില്യമും ഭാര്യ കേറ്റ് മിഡില്‍ടണും മുംബൈയിലെത്തി. ഇതാദ്യമായാണ് ഇരുവരും ഇന്ത്യ സന്ദര്‍ശിക്കുന്നത്. ബോളീവുഡ് സ്‌റ്റൈല്‍ റിസപ്ഷനാണ് രാജദമ്പതികള്‍ക്കായി മുംബൈയില്‍ ഒരുക്കിയിരിക്കുന്നത്.

റിസപ്ഷനില്‍ ബോളീവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, ഋഷി കപൂര്‍, ഋഥ്വിക് റോഷന്‍, ഫര്‍ഹാന്‍ അഖ്തര്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ പങ്കെടുക്കും. ബ്രിട്ടീഷ് ഹൈക്കമ്മീഷനാണ് ഇക്കാര്യമറിയിച്ചത്.

ഷാരൂഖും ഐശ്വര്യയുമാണ് വില്യമിനേയും കേറ്റിനേയും സ്വാഗതം ചെയ്യുന്നത്. നിരവധി താരങ്ങളും സുഹൃത്തുക്കളും പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നതിനാല്‍ റിസപ്ഷന്‍ വളരെ രസകരമായിരിക്കുമെന്നാണ് ഷാരൂഖ് പറഞ്ഞത്. താരദമ്പതികള്‍ തന്റെ പുതിയ ചിത്രമായ ഫാന്‍ കാണുമോയെന്ന കാര്യം റിസപ്ഷന് ശേഷം മാത്രമേ പറയാനാകൂവെന്നും ഷാരൂഖ് പറഞ്ഞു.

ഫാനിന്റെ പബ്ലിക് റിലേഷന്‍ സംഘം ഷാരൂഖിനോട് വില്യമിനും കേറ്റിനുമൊപ്പം ഡബ്‌സ്മാഷ് ചെയ്യാന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ജബ്ര ഫാന്‍ ഗാനത്തിന്റെ ഡബ്‌സ്മാഷാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വില്യമും കേറ്റും അത് അനുവദിക്കില്ലെന്നായിരുന്നു ഷാരൂഖിന്റെ പ്രതികരണം. എന്നാല്‍ ഡബ്‌സ്മാഷ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍.
വില്യമിനും കേറ്റിനുമൊപ്പം ഷാരൂഖിന്റെ ഡബ്‌സ്മാഷ്?

SUMMARY: Actor Shah Rukh Khan said that it's a great honour for him to introduce Britain's Royal couple Prince William and Kate Middleton.

Keywords: Actor, Shah Rukh Khan, Britain's Royal couple, Prince William, Kate Middleton
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia