സൂപ്പര്‍ ഡാന്‍സറില്‍ ബാബ രാംദേവിന്റെ നൃത്തം

 


ADVERTISEMENT

മുംബൈ: (www.kvartha.com 19.10.2016) ചാനല്‍ റിയാലിറ്റി ഷോയില്‍ യോഗ ഗുരു ബാബ രാംദേവിന്റെ നൃത്തം. സ്‌പെഷ്യല്‍ ജഡ്ജായി എത്തിയ രാംദേവ് പരിപാടിയുടെ അവസാനം വേദിയിലെത്തി തന്റെ തനത് പ്രകടനം പുറത്തെടുക്കുകയായിരുന്നു.

സൂപ്പര്‍ ഡാന്‍സര്‍ സീസണ്‍ വണ്ണില്‍ പങ്കെടുക്കാനായാണ് രാംദേവ് സ്റ്റുഡിയോയിലെത്തിയത്. മല്‍സരാര്‍ത്ഥികളുടെ പ്രകടനങ്ങളെ വിലയിരുത്തിയ ബാബ രാംദേവ് യോഗയ്ക്കും നൃത്തത്തിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും വ്യക്തമാക്കി.

ബാബ രാംദേവിന്റെ പ്രകടനം കൊച്ചു മല്‍സരാര്‍ത്ഥികളെ ആശ്ചര്യപ്പെടുത്തി. ജഡ്ജുമാരായ ശില്പ ഷെട്ടി, സംവിധായകന്‍ അനുരാഗ് ബസു, കോറിയോഗ്രാഫര്‍ ഗീത കപൂര്‍ എന്നിവരും ബാബ രാംദേവിന്റെ പ്രകടനത്തില്‍ മതിമറന്നു.

സൂപ്പര്‍ ഡാന്‍സറില്‍ ബാബ രാംദേവിന്റെ നൃത്തം

SUMMARY: Being a super Baba is all about a few super moves, Swami Ramdev proved once again on a reality dance show.

Keywords: Entertainment, Super Dancer, Reality Show, Baba Ramdev
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia