വിനീത് ശ്രീനിവാസന്‍ നിര്‍മാതാവാകുന്നു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 04.05.2016) നടനും തിരക്കഥാകൃത്തും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പുതിയ മേഖലയിലേക്ക്. ഹാബിറ്റ് ഓഫ് ലൈഫ് എന്ന നിര്‍മാണ കന്പനി തുടങ്ങിയിരിക്കുകയാണ് വിനീത്. ആനന്ദം എന്ന ചിത്രമാണ് ഹാബിറ്റ് ഓഫ് ലൈഫ് നി!ര്‍മിക്കുന്ന ആദ്യ സിനിമ. സംവിധാനം ഗണേഷ് രാജ്.

വിനീത് ശ്രീനിവാസന്റെ ടീമിലെ അംഗമാണ് ഗണേഷ്. ആനന്ദത്തിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങും. പുതുമുഖങ്ങളാണ് ചിത്രത്തില്‍ ഏറെയും. അഭിനവ് സുന്ദര്‍ നായക് എഡിറ്റിംഗും ഡിനൊ ശങ്കര്‍ കലാസംവിധാനവും.ആനന്ദ് സി ചന്ദ്രന്‍ ക്യാമറയും സച്ചിന്‍ വാര്യര്‍ സംഗീതം നിര്‍വ്വഹിക്കും.

കുഞ്ഞിരാമായണത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫ്, ഓം ശാന്തി ഓശാനയുടെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് എന്നിവര്‍ വിനീതിന്റെ സംവിധാന സഹായികളായിരുന്നു. ഇവരുടെ നിരയിലേക്കാണ് ഗണേഷ് രാജും എത്തുന്നത്.
വിനീത് ശ്രീനിവാസന്‍ നിര്‍മാതാവാകുന്നു

Keywords: Vineeth Srinivasan, Production,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia