ഹാസ്യതാരം റസാഖ് ഖാന്‍ അന്തരിച്ചു

 


മുംബൈ: (www.kvartha.com 02.06.2016) പ്രമുഖ ബോളീവുഡ് ഹാസ്യ താരം റസാഖ് ഖാന്‍ അന്തരിച്ചു. കഴിഞ്ഞ 20 വര്‍ഷമായി സിനിമകളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന ഇദ്ദേഹം ജൂണ്‍ ഒന്നിന് രാത്രി 12.30നാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

നെഞ്ചുവേദനയെ തുടര്‍ന്ന് റസാഖ് ഖാനെ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മുംബൈയില്‍ ഇന്ന് വൈകിട്ട് (ജൂണ്‍ 2) സംസ്‌ക്കാരം നടക്കും. കോമഡി നൈറ്റ്‌സ് വിത്ത് കപില്‍ എന്ന ടെലിവിഷന്‍ പരിപാടിയിലും ഹലോ ബ്രദര്‍, ഹീരാ ഭേരി, ബാദ്ഷാ, രൂപ് കി റാണി ചോരോന്‍ കാ രാജ, രാജാ ഹിന്ദുസ്ഥാനി തുടങ്ങി നിരവധി ചിത്രങ്ങളിലും റസാഖ് ഖാന്‍ അഭിനയിച്ചിരുന്നു.
ഹാസ്യതാരം റസാഖ് ഖാന്‍ അന്തരിച്ചു

SUMMARY: Popular Bollywood comedian and TV actor Razak Khan who was part of showbiz for more than two decades breathed his last today at 12:30 am after suffering a cardiac arrest, according to reports.

Keywords: Entertainment, Popular, Bollywood, Comedian, TV actor, Razak Khan, Showbiz, Two decades, Breathed, Suffering, Cardiac arrest,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia