ഗുജറാത്തില്‍ ഷാരൂഖ് ഖാന്റെ കാറിന് നേര്‍ക്ക് ആക്രമണം

 


ADVERTISEMENT

മുംബൈ: (www.kvartha.com 15.02.2016) അഹമ്മദാബാദില്‍ ബോളീവുഡ് താരം ഷാരൂഖ് ഖാന്റെ കാറിന് നേര്‍ക്ക് അജ്ഞാതരുടെ ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെയാണ് ചിലര്‍ താരത്തിന്റെ കാറിന് നേര്‍ക്ക് കല്ലെറിഞ്ഞത്. തന്റെ പുതിയ ചിത്രമായ റായിസിന്റെ ചിത്രീകരണ തിരക്കിലായിരുന്നു താരം.

ഞായറാഴ്ച രാവിലെ അഞ്ച് മണിയോടെ ബൈക്കിലെത്തിയ അക്രമി ജയ് ശ്രീരാമെന്ന് മുദ്രാവാക്യം വിളിക്കുകയും കാറിന് നേര്‍ക്ക് കല്ലെറിയുകയുമായിരുന്നു. ഇതിന് ശേഷം അക്രമി രക്ഷപ്പെട്ടു. അക്രമം നടക്കുമ്പോള്‍ ഷാരൂഖ് കാറിലുണ്ടായിരുന്നില്ല.

അടുത്തിടെ ഷാരൂഖ് നടത്തിയ ചില അസഹിഷ്ണുത പരാമര്‍ശങ്ങളെ തുടര്‍ന്ന് വലതുപക്ഷ സംഘടനകള്‍ താരത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ഗുജറാത്തില്‍ ഷാരൂഖ് ഖാന്റെ കാറിന് നേര്‍ക്ക് ആക്രമണം

SUMMARY:
Mumbai: Some unidentified people reportedly attacked Bollywood superstar Shah Rukh Khan’s car by pelting stones in Ahmedabad in the early hours of Sunday.

Keywords: Shah Rukh Khan, Car, Attack,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia