SWISS-TOWER 24/07/2023

സീരിയല്‍ നടിക്ക് 3 വര്‍ഷം കഠിന തടവ്

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 20.04.2016) വഞ്ചനാ കേസില്‍ പ്രതിയായ സീരിയല്‍ താരം ഇന്ദു വര്‍മ്മയെ കോടതി മൂന്ന് വര്‍ഷത്തെ കഠിന തടവിന് വിധിച്ചു. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ലൗലീനാണ് താരത്തെ കുറ്റക്കാരിയായി വിധിച്ചത്.

വഞ്ചന, ചതി, ചെക്കില്‍ തിരിമറി കാണിക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു താരത്തിനെതിരെ ചുമത്തിയിരുന്നത്. കേസില്‍ വാദിയായ തോമസ് കുക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് 20 ലക്ഷം രൂപ നല്‍കാനും കോടതി പ്രതിയോട് നിര്‍ദ്ദേശിച്ചു.

ചെക്ക് നല്‍കി സെപ്റ്റംബര്‍ 6നും ഒക്ടോബര്‍ 3നുമിടയില്‍ ഇന്ദു വര്‍മ്മ 17.50 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയിരുന്നു. തോമസ് കുക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുള്ള ചെക്കാണ് ഇന്ദു വര്‍മ്മ നല്‍കിയിരുന്നത്. ജ്വല്ലറി ഉടമ ശിവാനിയാണ് കോടതിയെ സമീപിച്ച് നടിക്കെതിരെ പരാതി നല്‍കിയത്.  

അതേസമയം കേസിൽ അപ്പീൽ നൽകാൻ ഇന്ദു വർമ്മയുടെ  തടവുശിക്ഷ  കോടതി  ഒരുമാസത്തേക്ക് മരവിപ്പിച്ചു. പകരം ഉറപ്പിനായി ഇരുപതിനായിരം രൂപ ബോണ്ടായി കെട്ടിവയ്ക്കാനും കോടതി നിർദേശിച്ചു.


തുടര്‍ന്ന് അപ്പീല്‍ കോടതിയെ സമീപിച്ച നടിയുടെ ശിക്ഷാവിധി 09.06.2016 ലെ ഉത്തരവ് പ്രകാരം, 24.02.2016, 05.04.2016 എന്നീ തിയതികളിൽ പുറപ്പെടുവിച്ച ശിക്ഷാവിധി ഒഴിവാക്കിയതായും ഇതോടെ ചുമത്തിയ എല്ലാ കുറ്റങ്ങളില്‍ നിന്നും നടി കുറ്റവിമുക്തയായതായും അഭിഭാഷകൻ അറിയിച്ചു.

Updated


സീരിയല്‍ നടിക്ക് 3 വര്‍ഷം കഠിന തടവ്

SUMMARY: New Delhi: A court here has sentenced TV actress to three years’ rigorous imprisonment in a 1996 forgery case.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia