SWISS-TOWER 24/07/2023

വിലക്ക് നീക്കി; 'തലൈവ' തീയേറ്ററുകളില്‍

 


ചെന്നൈ: പ്രതിസന്ധികളെ മറികടന്ന് ഇളയ ദളപതി വിജയുടെ പുതിയ ചിത്രം 'തലൈവ' തീയേറ്ററുകളിലെത്തി. ഈദുല്‍ ഫിത്തറില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററില്‍ അജ്ഞാത സംഘടന ബോംബ് ഭീഷണി മുഴക്കിയതോടെ റിലീസിംഗ് മുടങ്ങി. സുരക്ഷ മുന്‍ നിര്‍ത്തി ചിത്രത്തിന്റെ റിലീസിംഗ് തമിഴ്‌നാട്ടില്‍ വിലക്കുകയും ചെയ്തു.

തമിഴ്‌നാട്ടിലെ ഭരണനേതൃത്വത്തെ ചിത്രം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ ചിത്രം പൊളിറ്റിക്കല്‍ ത്രില്ലറാണെന്ന വാര്‍ത്ത വിജയ് തന്നെ നിഷേധിച്ചിരുന്നു.

തീയേറ്ററുകള്‍ക്ക് പോലീസ് സംരക്ഷണമൊരുക്കി ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവ് കഴിഞ്ഞ ദിവസം നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാതാവിന്റെ ആവശ്യം പോലീസ് നിരാകരിക്കുകയായിരുന്നു.

അതേസമയം ചിത്രത്തിന്റെ റിലീസിംഗ് വൈകിപ്പിക്കുന്നതില്‍ സംസ്ഥാന നേതൃത്വം ഇടപെട്ടുവെന്ന ആരോപണം സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചു.

കമല്‍ഹാസന്റെ വിശ്വരൂപത്തിനു തമിഴ്‌നാട്ടില്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ നിരവധി താരങ്ങളും സംഘടനകളും കമല്‍ഹാസന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ വിജയുടെ തലൈവയ്ക്ക് വേണ്ടി ഒരു താരമോ സംഘടനയോ രംഗത്ത് എത്താതിരുന്നത് ശ്രദ്ധേയമായി.

അതേസമയം സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കുന്ന ചിത്രങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നത് നല്ല പ്രവണതയല്ലെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

വിലക്ക് നീക്കി; 'തലൈവ' തീയേറ്ററുകളില്‍
SUMMARY: Chennai: The wait is over. Superstar Vijay's Thalaivaa is finally set to release in Tamil Nadu today with its tagline "time to lead" dropped.

Keywords: Entertainment news, Rajinikanth, Theatres, Tamil Nadu, Refused, Show, Actor Vijay, Thalaivaa, Scheduled, Release, Friday, August 9, 2013,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia