ഹൃത്വിക് റോഷനുമായി വേര്‍പിരിയാനുള്ള യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി സൂസന്‍ ഖാന്‍

 


മുംബൈ: (www.kvartha.com 12.06.2016) ബോളീവുഡ് താരം ഹൃത്വിക് റോഷന്‍ തന്റെ വിവാഹമോചന വാര്‍ത്ത മാധ്യമങ്ങളുമായി പങ്കുവെച്ചപ്പോള്‍ ഞെട്ടിപ്പോയത് പാപ്പരാസികളാണ്. കാരണം തികച്ചും അപ്രതീക്ഷിതമായിരുന്നു ആ വാര്‍ത്ത. എന്നാല്‍ വേര്‍പിരിയലിന്റെ കാരണം പങ്കുവെയ്ക്കാന്‍ സൂസനോ ഹൃത്വിക്കോ തയ്യാറായതുമില്ല.

കഴിഞ്ഞ ദിവസം ഒരു വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ എങ്ങും തൊടാതെ, എന്നാല്‍ ദാമ്പത്യം അത്ര തൃപ്തികരമായിരുന്നില്ലെന്ന സൂചനയുമായാണ് വിവാഹമോചനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സൂസന്‍ പ്രതികരിച്ചത്.

ഒരുമിച്ച് ജീവിക്കുന്നത് നല്ലതല്ലെന്ന ഒരു ഘട്ടത്തിലെത്തിയിരുന്നു ഞങ്ങള്‍. അപ്പോഴാണ് ഞാന്‍ വേര്‍പിരിയലിനെ കുറിച്ച് ആലോചിച്ചത്. ഒരു തെറ്റായ ബന്ധത്തില്‍ തുടരുന്നത് ശരിയല്ല. ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഒരുമിച്ചിരിക്കാറില്ലെങ്കിലും പരസ്പരം ഒരുപാട് ചാറ്റ് ചെയ്യാറുണ്ട്. എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ ഞങ്ങള്‍ വളരെ കമ്മിറ്റഡാണ്. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നു. കുട്ടികളുള്ളപ്പോള്‍ അഭിപ്രായ വിത്യാസങ്ങള്‍ നിക്കിനിര്‍ത്തി ഞങ്ങള്‍ അവരെ സംരക്ഷിക്കുകയാണ് സൂസന്‍ പറഞ്ഞു.

വേര്‍പിരിയുന്നതിനോട് ഹൃത്വിക്കിന് താലപര്യമുണ്ടായിരുന്നില്ലെന്നാണ് സൂചന. കാരണം വേര്‍പിരിയല്‍ മരണത്തേക്കാള്‍ ദുഷ്‌കരമാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

ഹൃത്വിക് റോഷനുമായി വേര്‍പിരിയാനുള്ള യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി സൂസന്‍ ഖാന്‍


SUMMARY: The reason behind her divorce with Hrithik according to Suzanne. The ex wife of Bollywood superstar Hrithik Roshan and celebrity designer Suzanne Khan has come out with the real reason behind their divorce which shook Bollywood.Their 14 year old marriage was considered to be one of the most enduring and happy ones until the news of separation came like a bolt from the blue.In a recent interview with a magazine, when Suzanne was asked about her divorce with Hrithik ,

Keywords: Divorce, Hrithik, Suzanne, Bollywood, Superstar, Hrithik Roshan, Celebrity, Designer, Suzanne Khan, Real reason, Divorce, Marriage
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia